മണ്ണാര്‍ക്കാട്: നെല്ലിപ്പുഴയില്‍ അപൂര്‍വ്വ ഇനത്തില്‍പ്പെട്ട പറക്കും അ ണ്ണാനെ പിടികൂടി.അട്ടപ്പാടി റോഡില്‍ സ്വകാര്യ ആശുപത്രിക്ക് സ മീപത്തായാണ് ശനിയാഴ്ച വൈകീട്ടോടെ പറക്കും അണ്ണാനെ കണ്ടെ ത്തിയത്.പാതയോരത്ത് നായകള്‍ വന്യജീവിയെ ആക്രമിക്കാന്‍ ശ്ര മിക്കുന്നത് കണ്ട് നാട്ടുകാര്‍ വനംവകുപ്പിനെ വിവരം അറിയിക്കു കയായിരുന്നു.മണ്ണാര്‍ക്കാട് ആര്‍ആര്‍ടി അംഗങ്ങളായ ബീറ്റ് ഫോറ സ്റ്റ് ഓഫീസര്‍ നിതിന്‍,ഫോറസ്റ്റ് വാച്ചര്‍ ലക്ഷ്മണന്‍,സിപിഒ ശ്രീകേഷ്, ഫോറസ്റ്റ് സ്റ്റാഫ് സുബ്രഹ്മണ്യന്‍ എന്നിവരെത്തി വിദഗ്ദ്ധമായാണ് വന്യജീവിയെ പിടികൂടിയത്.
അണ്ണാന്‍ വര്‍ഗത്തില്‍പ്പെട്ട പറക്കുന്ന സസ്തനികളാണ് പാറാനുകള്‍ അഥവാ പറക്കും അണ്ണാന്‍.എന്നാല്‍ ഇവയ്ക്ക് വവ്വാലുകളെയോ പ ക്ഷികളെയോ പോലെ പറക്കാനാകില്ല.ഒരു മരത്തില്‍ നിന്നും മറ്റൊ രു മരത്തിലേയ്ക്കാണ് ഇവ പറക്കുക.90 മീറ്റര്‍ വരെ പറക്കാനാകും. വാലും ഇതിനോട് ചേര്‍ന്നുള്ള ത്വക്ക് ഭാഗവുമാണ് ഇവയ്ക്കു സന്തു ലിതാവസ്ഥ നല്‍കുന്നത്.മരപ്പൊത്തുകളിലും കട്ടികൂടിയ ഇലകള്‍ ക്കിടയിലും വസിക്കുന്ന ഇവ പൊതുവേ പകല്‍പുറത്തിറങ്ങാറില്ല. രാത്രി മാത്രമാണ് സഞ്ചാരം.
മരത്തിലേക്ക് പറക്കുന്നതിനിടയില്‍ വീണതായിരിക്കാമെന്നാണ് കരുതുന്നത്.പറക്കും അണ്ണാന് പരിക്കുകളൊന്നും ഇല്ലെന്നു കാട്ടില്‍ വിടുമെന്നും വനപാലകര്‍ അറിയിച്ചു.
