പാലക്കാട്: പാലക്കാട് റവന്യൂ ജില്ല ഉര്‍ദു അധ്യാപക സംഗമവും ഉര്‍ദു സെമിനാറും സംഘടിപ്പിച്ചു. പത്തിരിപ്പാല മൗണ്ട് സീന ഓഡിറ്റോറി യത്തില്‍ നടന്ന പരിപാടി അഡ്വ പ്രേംകുമാര്‍ എം.എല്‍.എ ഉദ്ഘാട നം ചെയ്തു. ജഹാനെ ഉര്‍ദു ഉര്‍ദുവിന്റെ ലോകം എന്ന വിഷയത്തെ കുറിച്ച് ഉര്‍ദു മുന്‍ റിസര്‍ച്ച് ഓഫിസര്‍ ഡോ ഫൈസല്‍ മാവുള്ളട ത്തില്‍ ക്ലാസെടുത്തു. ഐ.എം.ഇ.ടി ശറഫുദ്ദീന്‍ അധ്യക്ഷത വഹി ച്ചു. അക്കാദമിക് സെഷന്‍ ഉര്‍ദു പാഠ പുസ്തക സമിതി അംഗം കുയ്യി ല്‍ നാസര്‍, ആലത്തൂര്‍ ബി ആര്‍ സി ട്രൈനര്‍ കെ.ജി രാജേഷ് എന്നി വര്‍ നേതൃത്വം നല്‍കി.
സംസ്ഥാന ഉര്‍ദു ടാലന്റ് പരീക്ഷയില്‍ ഉന്നത റാങ്ക് കരസ്ഥമാക്കിയ വിദ്യാര്‍ഥികളെയും അധ്യാപകരെയും ചടങ്ങില്‍ ആദരിച്ചു. ഈ വര്‍ ഷം സര്‍വീസില്‍ നിന്ന് വിരമിക്കുന്ന പുളിയപ്പറമ്പ് ഹൈസ്‌കൂളില്‍ നിന്ന് വിരമിക്കുന്ന ഉര്‍ദു അധ്യാപിക സുമംഗല ദേവി, തിരുവിഴാം കുന്ന് സി.പി.എ.യു.പി സ്‌കൂളില്‍ നിന്ന് വിരമിക്കുന്ന ലളിത എന്നിവ ര്‍ക്ക് യാത്രയയപ്പ് നല്‍കി. സംസ്ഥാന അധ്യാപക അവാര്‍ഡ് ജേതാ വും കെ.യു.ടി.എ സംസ്ഥാന സെക്രട്ടറിയും കൂടിയായ എന്‍ സന്തോ ഷ്, അസോസിയേറ്റ് എന്‍.സി.സി ഓഫീസറും ലെഫ്റ്റ്‌നന്റ് റാങ്ക് നേ ടിയ ലെഫ്റ്റനെന്റ് പി. ഹംസ എന്നിവര്‍ക്കുള്ള സ്‌നേ ഹോപഹാരം പ്രേംകുമാര്‍ എം.എല്‍.എ നല്‍കി.
ഒറ്റപ്പാലം ഉപജില്ല ഓഫീസര്‍ സി.സത്യപാലന്‍, മൗണ്ട് സീന സി.ഇ.ഒ അബ്ദുല്‍ അസീസ് കള്ളിയത്ത്, പര്‍വേസ്, ഹംസ റഹ്മാനി, സി. ഹനീ ഫ, സി റഷീദ്, അന്‍വര്‍ സാദത്ത്, ലെഫ്റ്റനെന്റ് പി ഹംസ, സംബ ന്ധിച്ചു.ഫൈസല്‍ വഫ സ്വാഗതവും കെ. മുസ്തഫ നന്ദിയും പറഞ്ഞു.
