കോട്ടോപ്പാടം: വിസ്തൃതിയിലും വിദ്യാര്‍ത്ഥികളുടെയും അധ്യാപക രുടെയും എണ്ണത്തിലും സംസ്ഥാനത്തെ ഏറ്റവും വലിയ വിദ്യാഭ്യാസ ഉപജില്ലയായ മണ്ണാര്‍ക്കാട് ഉപജില്ല വിഭജിച്ച് കോട്ടോപ്പാടം കേന്ദ്രമാ യി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസ് അനുവദിക്കണമെന്ന് കേരളാ സ് കൂള്‍ ടീച്ചേഴ്‌സ് യൂണിയന്‍ കോട്ടോപ്പാടം പഞ്ചായത്ത് പ്രതിനിധി സ മ്മേളനം ആവശ്യപ്പെട്ടു.
അലനല്ലൂര്‍,കോട്ടോപ്പാടം, തച്ചനാട്ടുകര പഞ്ചായത്തുകളുടെ പരിധി യിലുള്ള വിദ്യാലയങ്ങളുടെ അക്കാദമിക നിലവാരം മെച്ചപ്പെടുത്തു ന്നതിനും പാഠ്യാനുബന്ധ പ്രവര്‍ത്തനങ്ങള്‍ വിപുലമാക്കുന്നതിനും അധ്യാപകരുടെയും വിദ്യാര്‍ത്ഥികളുടെയും വിവിധ പ്രശ്‌നങ്ങള്‍ പ രിഹരിക്കുന്നതിലെ കാലവിളംബം ഒഴിവാക്കുന്നതിനും കോട്ടോപ്പാ ടം ആസ്ഥാനമായുള്ള എ.ഇ.ഒ ഓഫീസ് ഏറെ ഉപകാരപ്രദമാകും. സ ര്‍ക്കാര്‍,എയ്ഡഡ്,അണ്‍ എയ്ഡഡ് മേഖലകളിലായി നൂറില്‍പരം സ്‌കൂളു കളും മണ്ണാര്‍ക്കാട്, അട്ടപ്പാടി,ശ്രീകൃഷ്ണപുരം എന്നീ ബ്ലോക്കുകളിലെ പതിമൂന്ന് ഗ്രാമപഞ്ചായത്തുകളും ഉള്‍പ്പെടുന്ന മണ്ണാര്‍ക്കാട് ഉപജില്ല വിഭജിച്ച് പുതിയ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസ് രൂപീകരിക്കുന്ന തിനുള ശുപാര്‍ശ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ സര്‍ക്കാരിന് വര്‍ഷ ങ്ങള്‍ക്ക് മുമ്പേ സമര്‍പ്പിക്കുകയും ധനകാര്യ വകുപ്പിന്റെ അനുമതി ലഭ്യമാകുന്ന മുറക്ക് യുക്തമായ തീരുമാനമെടുക്കുമെന്ന് 2014 ല്‍ നിയമസഭയില്‍ പ്രഖ്യാപിക്കുകയും ചെയ്തിട്ടും ഉപജില്ലാ വിഭജനത്തി ല്‍ അനിശ്ചിതത്വം നിലനില്‍ക്കുകയാണെന്ന് യോഗം കുറ്റപ്പെടു ത്തി.
കെ.എസ്.ടി.യു സംസ്ഥാന വൈസ് പ്രസിഡണ്ട് ഹമീദ് കൊമ്പത്ത് ഉദ്ഘാടനം ചെയ്തു.ഉപജില്ലാ ട്രഷറര്‍ കെ.ജി.മണികണ്ഠന്‍ അധ്യക്ഷനാ യി.സെക്രട്ടറി സലീം നാലകത്ത് ‘സ്വത്വം തേടുന്ന പൊതുവിദ്യാ ഭ്യാസം’ എന്ന സമ്മേളന പ്രമേയം അവതരിപ്പിച്ചു. ഗ്രാമപഞ്ചായത്തം ഗം കെ.ടി.അബ്ദുള്ള,കെ.എം.മുസ്തഫ,റഷീദ് കല്ലടി,ഹാരിസ് കോലോ തൊടി,കെ.കുഞ്ഞയമു,കെ.ഷമീര്‍,പി.സിദാന്‍ സിദ്ദീഖ്,കെ. ടി.മുസ്ത ഫ സംസാരിച്ചു.
ഭാരവാഹികളായി ടി.പി. അബ്ദുല്‍ സലീം (പ്രസിഡണ്ട്),സലീം കൂരി ക്കാടന്‍, എം.മുഹമ്മദ് പാഷ,എന്‍.നിഷ,എന്‍.റിസാന(വൈസ് പ്രസി ഡണ്ട്),പി.സിദാന്‍ സിദ്ദീഖ്(സെക്രട്ടറി),എം.സബിത,മുസ്തഫ മുണ്ടയി ല്‍,പി.മുഹമ്മദ് നസീഹ്,കെ.സീന(ജോ. സെക്രട്ടറി), പി.ഹാജറ (ട്രഷ റര്‍)എന്നിവരെ തെരഞ്ഞെടുത്തു.
