മണ്ണാര്‍ക്കാട്: യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ഉപാധ്യക്ഷന്‍ റിജില്‍ മാക്കുറ്റിയ്ക്ക് മര്‍ദനമേറ്റ സംഭവത്തില്‍ പ്രതിഷേധിച്ച് യൂത്ത് കോ ണ്‍ഗ്രസ് മണ്ണാര്‍ക്കാട് നിയോജക മണ്ഡലം കമ്മിറ്റി ആശുപത്രിപ്പടി യില്‍ പന്തംകൊളുത്തി പ്രതിഷേധം നടത്തി.യോഗം ബ്ലോക്ക് കോ ണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി നൗഷാദ് ചേലംഞ്ചേരി ഉദ്ഘാടനം ചെ യ്തു.യൂത്ത് കോണ്‍ഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് ഗിരീഷ് ഗുപ്ത അധ്യക്ഷനായി.ജനറല്‍ സെക്രട്ടറി ഹാരിസ് തത്തേങ്ങലം, ഹമീദ് കര്ക്കിടാംക്കുന്ന്,സിനാന് തങ്ങള്‍,സിറാജ് ആലായന്‍, ഷെഫിലാസ് ചേറുംകുളം,സഹീല്‍ തെങ്കര,ജാസി മണ്ണാര്‍ക്കാട്, ഷെമീര്‍ ആനോടന്,ജിയന്റോ ജോണ്‍,ഷെമീം അക്കര,അന്‍വര്‍ മുരിങ്ങാക്കോടന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
