പാലക്കാട്: ജില്ലയില്‍ നിയമ വിരുദ്ധവും വിവിധ വകുപ്പുകളുടെ അ നുമതിയില്ലാതെയും പ്രവര്‍ത്തിക്കുന്ന ഇഷ്ടിക ചൂളകള്‍ക്കെതിരെ കര്‍ശന നിയമ നടപടി സ്വീകരിക്കുമെന്ന് ജില്ലാ കലക്ടര്‍ മൃണ്മയി ജോഷി അറിയിച്ചു.പാലക്കാട് താലൂക്കിലെ പുതുശ്ശേരി സെന്‍ട്രല്‍, പുതുശ്ശേരി ഈസ്റ്റ് വില്ലേജുകളിലും ജില്ലയുടെ വിവിധ ഭാഗങ്ങളിലു മായുള്ള അനധികൃത ഇഷ്ടിക ചൂളകളില്‍ ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം വ്യാപക പരിശോധന നടത്തി.
അനധികൃത മണ്ണെടുപ്പുമായി ബന്ധപ്പെട്ട് പിഴ ഉള്‍പ്പെടെയുള്ള നി യമ നടപടികള്‍ സ്വീകരിക്കാന്‍ ജില്ലാ കലക്ടര്‍ ജില്ലാ ജിയോളജിസ്റ്റി ന് നിര്‍ദേശം നല്കി. നിലം ഇനത്തില്‍പ്പെട്ട ഭൂമിയിലാണ് ഇഷ്ടിക ചൂള നിര്‍മ്മാണമെങ്കില്‍ നെല്‍വയല്‍ തണ്ണീര്‍ത്തട നിയമപ്രകാരം ക്രിമിനല്‍ നടപടി സ്വീകരിക്കുന്നതാണെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.
പരിശോധനയില്‍ എ.ഡി.എം കെ മണികണ്ഠന്, ഡെപ്യൂട്ടി കലക്ട ര്‍മാരായ വി.ഇ അബ്ബാസ്, ബി. അനില്‍കുമാര്‍, പാലക്കാട് തഹസി ല്‍ദാര്‍ പി.രാധാകൃഷ്ണന്, പുതുശ്ശേരി വില്ലേജ് ഓഫീസര്‍ നാരായണന്, മറ്റ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ നേതൃത്വം നല്കി.
