തെങ്കര: ആനമൂളി നേര്‍ച്ചപ്പാറ കോളനിയില്‍ പുലിസാന്നിദ്ധ്യമു ണ്ടായ സാഹചര്യത്തില്‍ പ്രദേശത്ത് തെരുവുവിളക്കുകള്‍ സ്ഥാപി ക്കണമെന്നും നിലവില്‍ തകരാറിലായിട്ടുള്ളവ അറ്റകുറ്റപണി നട ത്തണമെന്നും ആവശ്യമുയരുന്നു.ഇത് സംബന്ധിച്ച് നടപടിയെടുക്ക ണമെന്നാവശ്യപ്പെട്ട് ഗ്രാമ പഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ മുഹമ്മദ് ഉനൈസ് പഞ്ചായത്ത് സെക്രട്ടറിയ്ക്ക് നിവേദനം നല്‍കി.
നേര്‍ച്ചപ്പറാ കോളനി ഭാഗത്ത് 25ലധികം കുടുംബങ്ങളാണ് കഴിയുന്ന ത്.പുലി സാന്നിദ്ധ്യമുണ്ടായതോടെ പ്രദേശം ഭീതിയിലാണ്.ബുധനാഴ്ച പുലര്‍ച്ചെയാണ് പുലിയെത്തിയതും കോളനിയിലെ നിസാമിന്റെ വീട്ടിലെ വളര്‍ത്തുനായയെ പിടിച്ചതും.ജനങ്ങളുടെ ജീവനും സ്വ ത്തിനും ഭീഷണിയുള്ളതിനാല്‍ ആവശ്യമായ സംരക്ഷണമൊരുക്കു ന്നതിന് അടിയന്തിര സ്വാഭാവത്തോടെ തെരുവുവിളക്കുകള്‍ സ്ഥാ പിക്കണമെന്ന് ഉനൈസ് നിവേദനത്തില്‍ ആവശ്യപ്പെട്ടു.
മാസങ്ങളോളമായി പുലിഭീതിയിലാണ് തെങ്കര പഞ്ചായത്തിലെ മലയോര ഗ്രാമങ്ങള്‍.പകല്‍ സമയത്തടക്കം പുലിയെ പലയിടങ്ങ ളിലായി നാട്ടുകാര്‍ കണ്ടിട്ടുണ്ട്.പ്രദേശവാസികളുടെ നിരവധി വള ര്‍ത്തുമൃഗങ്ങളെ പുലി ഇതിനോടകം ഇരയാക്കിയിട്ടുണ്ട്.ഇതേ തുട ര്‍ന്ന് പുലിയെ പിടികൂടാന്‍ വനംവകുപ്പ് തത്തേങ്ങലത്ത് കെണി യൊരുക്കി വനംവകുപ്പ് കാത്തിരിക്കുന്നതിനിടെയാണ് കഴിഞ്ഞ ദിവസം പുലിയെത്തിയതും നായയെ പിടികൂടിയതും.തത്തേങ്ങലം കല്‍ക്കടി ഭാഗത്ത് കണ്ട പുലി തന്നെയാണ് നേര്‍ച്ചപ്പാറ കോളനിയി ലും എത്തിയതെന്നാണ് നിഗമനം.രാത്രി കാലങ്ങളില്‍ വനംവകുപ്പ് പ്രദേശത്ത് പട്രോളിംഗ് നടത്തി വരുന്നുണ്ട്.
