തിരുവനന്തപുരം: നവകേരളീയം കുടിശിക നിവാരണം ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി 2022 മാര്‍ച്ച് 31 വരെ ദീര്‍ഘിപ്പിച്ചതായി സഹക രണ മന്ത്രി വി.എന്‍. വാസവന്‍ അറിയിച്ചു. നേരത്തെ ഡിസംബര്‍ 31 വരെയായിരുന്നു കാലാവധി. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് കുടി ശിക അടച്ചു തീര്‍ക്കാന്‍ കഴിയാത്ത സാഹചര്യമുണ്ടായെന്ന് വ്യക്ത മായ സാഹചര്യത്തിലാണ് ഒറ്റത്തവണ തീര്‍പ്പാക്കല്‍ കാലാവധി നീ ട്ടി നല്‍കിയതെന്നും മന്ത്രി പറഞ്ഞു.
2021 ഓഗസ്റ്റ് 16നാണ് പദ്ധതി ആരംഭിച്ചത്. എന്നാല്‍ പിന്നീടുണ്ടായ കോവിഡ് പ്രതിസന്ധി കാരണം സെപ്റ്റംബര്‍ 30 ന് അവസാനിക്കേ ണ്ടിയിരുന്ന പദ്ധതിയുടെ സമയം ദീര്‍ഘിപ്പിച്ചിരുന്നു. എന്നാല്‍ കോ വിഡ് മഹാമാരി കാരണം പല സഹകാരികളും പ്രതിസന്ധിയിലാ യിരുന്നു. സഹകരണ സംഘങ്ങളുടെ കുടിശിക ഒഴിവാക്കാനും വാ യ്പാ തിരിച്ചടവ് പ്രോത്സാഹിപ്പിക്കാനും സഹകരണ സംഘങ്ങളെ കുടിശിക രഹിത സംഘങ്ങളാക്കി മാറ്റുന്നതിനും വേണ്ടിയായിരു ന്നു പദ്ധതി ആവിഷ്‌കരിച്ചത്.
സഹകരണ സംഘങ്ങളും പദ്ധതിയുടെ കാലാവധി ദീര്‍ഘിപ്പിക്കണ മെന്ന ആവശ്യം മുന്നോട്ട് വച്ചു. ഇതു കൂടി പരിഗണിച്ചാണ് മാര്‍ച്ച് 31 വരെ പദ്ധതിയുടെ കാലാവധി നീട്ടാന്‍ തീരുമാനിച്ചത്. ഇന്ന് ഇതു സംബന്ധിച്ച സര്‍ക്കുലര്‍ പുറപ്പെടുവിച്ചതായും മന്ത്രി പറഞ്ഞു.
