പാലക്കാട്: ജില്ലയില്‍ ശരാശരി ടിപിആര്‍ 30 ശതമാനത്തില്‍ കൂടുത ലായ സാഹചര്യത്തില്‍ ജില്ലിലെ എല്ലാവിധ മതസാമൂഹ്യ രാഷ്ട്രീയ സാംസ്‌കാരിക സാമുദായിക പൊതുപരിപാടികള്‍ ഇനിയൊരു ഉ ത്തരവുണ്ടാകുന്നതു വരെ പൂര്‍ണമായും നിരോധിച്ച് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍പേഴ്‌സണ്‍ കൂടിയായ ജില്ലാ കളക്ടര്‍ ഉത്തരവിട്ടു.

ഉത്സവങ്ങള്‍ കോവിഡ് 19 പ്രോട്ടോക്കോള്‍ പാലിച്ച് പൊതുജന പങ്കാ ളിത്തം ഇല്ലാതെ ആചാരപരമായ ചടങ്ങുമാത്രമായി പരിമിതപ്പെടു ത്തണം.വിവാഹം മരണാനന്തര ചടങ്ങുകള്‍ എന്നിവയില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് മാത്രം പരമാവധി 50 പേര്‍ക്ക് പങ്കെടുക്കാം .പങ്കെടുക്കുന്നവര്‍ നിര്‍ബന്ധമായും രണ്ട് ഡോസ് വാക്‌സിന്‍ എടു ത്തവരായിരിക്കണം.ഉത്തരവു ലംഘിക്കുന്ന പക്ഷം ചടങ്ങുകള്‍ നട ക്കുന്ന കെട്ടിട ഉടമകള്‍ക്കെതിരെ നിയമാനുസൃത നടപടികള്‍ സ്വീ കരിക്കും.എല്ലാ സര്‍ക്കാര്‍,അര്‍ദ്ധ സര്‍ക്കാര്‍,സഹകരണ പൊതു മേ ഖലാ സ്വയംഭരണ സ്ഥാപനങ്ങളിലും നടത്തുന്ന യോഗങ്ങളും പരി പാ ടികളും ചടങ്ങുകളും ഓണ്‍ലൈനായി മാത്രം നടത്തണം. സര്‍ ക്കാര്‍ ഓഫീസുകളില്‍ ജോലി ചെയ്യുന്ന ഗര്‍ഭിണികള്‍ക്ക് വര്‍ക്ക് ഫ്രം ഹോം സംവിധാനം അതത് വകുപ്പു മേധാവികള്‍ക്ക് അനുവദിക്കാം .ഷോപ്പിംഗ് മാളുകളിലും മറ്റ് വ്യാപാര സ്ഥാപനങ്ങൡും ജനത്തിരക്ക് ഉണ്ടാകാത്ത രീതിയില്‍ 25 സ്‌ക്വയര്‍ഫീറ്റില്‍ ഒരാള്‍ എന്ന നിലയില്‍ മാത്രം പ്രവേശനം അനുവദിക്കണം.എല്ലാ വ്യാപാര സ്ഥാപനങ്ങളും ഓണ്‍ലൈന്‍ ബുക്കിംഗും വില്‍പ്പനയും പ്രോത്സാഹിപ്പിക്കണം. ബാ റുകള്‍,ക്ലബ്ബുകള്‍ ഹോട്ടലുകള്‍ റസ്‌റ്റോറന്റുകള്‍, ഭക്ഷണശാലക ള്‍,തിയേറ്ററുകള്‍ എന്നിവയില്‍ 50 ശതമാനം സീറ്റിംഗ് കപ്പാസിറ്റിയി ല്‍ മാത്രമേ പ്രവേശനം അനുവദിക്കാന്‍ പാടുള്ളൂ.

എല്ലാ പൊതുഗതഗാതവും കര്‍ശനമായ കോവിഡ് 19 പ്രോട്ടോക്കോ ള്‍ പാലിച്ച് നടത്തേണ്ടതാണ്.ബസുകളില്‍ നിന്നു കൊണ്ടുള്ള യാത്ര അനുവദനീയമല്ല.ജില്ലയില്‍ നടത്തുന്ന എല്ലാ ഗ്രാമസഭകളും വിക സന സെമിനാറുകളും ഓണ്‍ലൈനായി മാത്രം നടത്തണം.ജില്ലയില്‍ കോവിഡ് ക്ലസ്റ്ററുകള്‍ കണ്ടെത്തുന്നതിനും തുടര്‍ പ്രതിരോധ നടപ ടികള്‍ക്കായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ന്റെ നേതൃ ത്വത്തില്‍ പ്രതേക സംഘം രൂപീകരിക്കേണ്ടതാണ്.വിദ്യാഭ്യാസ സ്ഥാപനങ്ങളിലോ ബന്ധപ്പെട്ട ഹോസ്റ്റലുകളിലോ ക്ലസ്റ്ററുകള്‍ രൂപപ്പെട്ടാല്‍ അടിയന്തിരമായി 15 ദിവസത്തേക്ക് സ്ഥാപനം അടച്ചി ടുന്നതിന് പ്രിന്‍സിപ്പല്‍/പ്രധാന അധ്യാപകന്‍ എന്നിവര്‍ക്ക് അധികാ രം ഉണ്ടായിരിക്കും.നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തുന്നതിനും പരിശോധനകള്‍ നടത്തുന്നതിനും ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപന അധികാരികള്‍,പോലീസ് അധികാരികള്‍,ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവര്‍ സംയുക്തമായി സ്‌ക്വാഡുകള്‍ രൂപീകരിച്ച് പ്രവര്‍ത്തനം ആരംഭിക്കണമെന്നും ജില്ലാ കളക്ടറുടെ ഉത്തരവില്‍ പറയുന്നു.

കോവിഡ് 19 പ്രതിരോധ മാനദണ്ഡങ്ങളായ സാനിട്ടൈസിംഗ്, മാസ്‌ ക് ധരിക്കുക,സാമൂഹിക അകലം പാലിക്കുക,കോവിഡ് പ്രതിരോധ പ്രവര്‍ത്തനം സംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവുകള്‍,നിര്‍ദേശങ്ങള്‍ എന്നിവ കര്‍ശനമായി പാലിക്കണം.ഉത്തരവുകള്‍ ലംഘിക്കുന്നവര്‍ ക്കെതിരെ ദുരന്ത നിവാരണ നിയമം 2005,കേരള പകര്‍ച്ച വ്യാധി നി യമം 2020 (ഓര്‍ഡിനന്‍സ്) എന്നിവ പ്രകാരം നിയമ നടപടികള്‍ സ്വീകരിക്കുമെന്നും ജില്ലാകളക്ടര്‍ അറിയിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!