പാലക്കാട്: കോവിഡ് മൂന്നാം തരംഗം പ്രതിരോധ പ്രവര്‍ത്തനങ്ങളു ടെ ഭാഗമായി കോവിഡ് ബാധിതരെ ആശുപത്രികളിലേക്ക് പ്രവേശി ക്കുന്നതിനും അടിയന്തിര സാഹചര്യത്തില്‍ ഐ.സി.യു ബെഡ് മാ നേജ്മെന്റ്, വെന്റിലേറ്റര്‍ ലഭ്യത ഉറപ്പുവരുത്തുക, ഇന്‍ പേഷ്യന്റ് ബെഡ് മാനേജ്മെന്റ് എന്നിവയുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പി ക്കുന്നതിന് ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെയും ആരോഗ്യ വകുപ്പിന്റെയും ആഭിമുഖ്യത്തില്‍ ചെമ്പൈ മെമ്മോറിയല്‍ സം ഗീത കോളേജില്‍ ജില്ലാ പ്രോഗ്രാം മാനേജ്മെന്റ് യൂണിറ്റ് ജനുവരി 17 മുതല്‍ പ്രവര്‍ത്തനമാരംഭിച്ചു. ജില്ലാ പ്രോഗ്രാം മാനേജ്മെന്റ് യൂണിറ്റ് നോഡല്‍ ഓഫീസര്‍ ഡോ. മേരിജോതി വില്‍സണ്‍, ഡി.പി.എം.എ സ്.യു കോഓഡിനേറ്റര്‍ എന്‍.കെ കൃപ ഡെപ്യൂട്ടി കളക്ടര്‍(എല്‍.എ) എന്നിവരെ നിയോഗിച്ചു. ഫോണ്‍ 0491 2510574, 2510579, 2510589, 2510470, 2510477
