മണ്ണാര്‍ക്കാട്: മണ്ണാര്‍ക്കാടിന്റെ പ്രാദേശികചരിത്രം ഉള്‍ക്കൊള്ളുന്ന ‘മണ്ണാര്‍ക്കാടിന്റെ ഇന്നലെകള്‍’ എന്ന പുസ്തകത്തിന്റെ പ്രകാശനം മണ്ണാര്‍ക്കാട് നഗരസഭാ ചെയര്‍മാന്‍ സി.മുഹമ്മദ് ബഷീര്‍ നിര്‍വഹി ച്ചു.എം. ഇ. എസ് കല്ലടി കോളേജില്‍ നടന്ന ചടങ്ങില്‍ കെ.പി.എസ് .പയ്യനെടം മുഖ്യപ്രഭാഷണം നടത്തി.പ്രിന്‍സിപ്പല്‍ എ.എം ശിഹാബ്, ഡോ.ടി.സൈനുല്‍ ആബിദ്,സി.കെ മുഷ്താഖലി,നസീം പൂവത്തും പറമ്പില്‍,ഗ്രന്ഥകാരന്‍ ആഷിഖ് എടത്തനാട്ടുകര എന്നിവര്‍ സംസാ രിച്ചു.തുടര്‍ന്ന് വിദ്യാര്‍ത്ഥികള്‍ക്ക് എഴുത്ത് കല പരിശീലന കളരി നടന്നു. മുഹമ്മദ് ഷാഫി തിരൂര്‍ ക്‌ളാസ് എടുത്തു. മണ്ണാര്‍ക്കാട് എം. ഇ. എസ് കല്ലടി കോളേജ് റൈറ്റേസ് ഫോറമാണ് ചടങ്ങ് സംഘടി പ്പിച്ചത്.