മണ്ണാര്‍ക്കാട്: നാട്ടുകല്‍ 55-ാം മൈല്‍ ചേലോക്കോടന്‍ മുഹമ്മദ് ആ സിഫ് മരിച്ച കേസിന്റെ അന്വേഷണത്തിന്റെ ഭാഗമായി മൃതദേ ഹം കണ്ടെത്തിയ കിണറില്‍ ഡമ്മി പരീക്ഷണം നടത്താന്‍ തീരുമാ നിച്ചതായി മണ്ണാര്‍ക്കാട് ഡിവൈഎസ്പി വി എ കൃഷ്ണദാസ് അറിയി ച്ചു.ശാസ്ത്രീയമായ അന്വേഷണത്തിന്റെ ഭാഗമായാണ് ഡമ്മി പരീ ക്ഷണം.ഇതിനായുള്ള തയ്യാറെടുപ്പിലാണ് പൊലീസ്.
കേസില്‍ അന്വേഷണം പുരോഗമിക്കുകയാണ്.ഇതുവരെയുള്ള അ ന്വേഷണത്തെ സംബന്ധിച്ച് ഡിവൈഎസ്പി പരിശോധന നടത്തിയി ട്ടുണ്ട്.മരിച്ച ആസിഫിന്റെ സുഹൃത്തുക്കളുടെ മൊഴി വിശദമായി രേഖപ്പെടുത്തി.മരണവുമായി ബന്ധപ്പെട്ട് ബന്ധുക്കള്‍ ഉന്നയിച്ചിട്ടു ള്ള സംശയങ്ങള്‍ ദുരീകരിക്കുന്നതിനായി ബന്ധപ്പെട്ട മേഖലയിലേ ക്കും അന്വേഷണം വ്യാപിപ്പിച്ചു.ആസിഫ് മരണം നടന്ന സ്ഥലത്തേ ക്ക് എത്തിപ്പെടാനുണ്ടായ സാഹചര്യങ്ങളെ കുറിച്ചും പൊലീസ് ശാ സ്ത്രീയമായ പരിശോധനകള്‍ നടത്തി വരികയാണെന്നും ഡിവൈ എസ്പി അറിയിച്ചു.
ചേലാക്കോടന്‍ വീട്ടില്‍ നാസറിന്റെ മകനും ഫുട്ബോള്‍ താരവുമാ യ ആസിഫി(20)നെ ഡിസംബര്‍ ഏഴിനാണ് വീട്ടിനടുത്തുള്ള കിണ റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.11 മീറ്ററോളം ആഴത്തില്‍ വെ ള്ളമുള്ള കിണറ്റിലാണ് മൃതദേഹം കണ്ടെത്തിയത്.അഞ്ചിന് വൈ കീട്ട് എട്ടോടെ ആസിഫിനെ കാണാതായിരുന്നു. സഹപാഠികളും നാട്ടുകാരും പൊലീസും ചേര്‍ന്ന് വ്യാപക അന്വേഷണം നടത്തിയെ ങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല.തുടര്‍ന്നാണ് വീട്ടില്‍ നിന്നും 100 മീറ്റര്‍ മാത്രം അകലെയുള്ള കിണറില്‍ മൃതദേഹം കണ്ടത്.
മകന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് കാണിച്ച് മാതാപിതാ ക്കളും നാട്ടുകാരും ചേര്‍ന്ന് ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിച്ചിരു ന്നു.നാട്ടുകല്‍ പൊലീസ് നടത്തിയ അന്വേഷണം ത്വരിതഗതിയില ല്ലെന്നും അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റണമെന്നും ആവശ്യപ്പെട്ട് ജനപ്രതിനിധികളും ആക്ഷന്‍ കൗണ്‍സിലും ഉള്‍പ്പടെ പൊലീസ് സ്റ്റേഷന് മുന്നില്‍ സമരം നടത്തുകയും ചെയ്തിരുന്നു.തുടര്‍ന്നാണ് അന്വേഷണ ചുമതല ഡിവൈഎസ്പിക്ക് കൈമാറിയത്.