അലനല്ലൂര്‍: ഗ്രാമപഞ്ചായത്ത് പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്കുള്ള ലാപ്പ്‌ടോപ്പ് വിതരണവും ദേശീയ, സംസ്ഥാന പ്രതിഭകള്‍ക്കും ആ രോഗ്യ പ്രവര്‍ത്തകര്‍ക്കുമുള്ള ആദരവും സംഘടിപ്പിച്ചു. മുഖ്യമന്ത്രി യുടെ മെഡല്‍ നേടിയ മണ്ണാര്‍ക്കാട് ഡി.വൈ.എസ്.പി വി.എ കൃഷ്ണദാ സ്, രാഷ്ട്രപതിയുടെ പുരസ്‌കാരം നേടിയ അസി.ഫയര്‍ സ്റ്റേഷന്‍ ഓഫീസര്‍ പി.നാസര്‍, ഭിന്നശേഷി വിദ്യാര്‍ത്ഥികളുടെ വിശയത്തില്‍ ദേശീയ സെമിനാറില്‍ പങ്കെടുത്ത അച്യുതന്‍ മാസ്റ്റര്‍, അലനല്ലൂരി ന്റെ പ്രാദേശിക ചരിത്രം രചിച്ച കെ.നിയ, ദേശീയ കിക്ക് ബോക് സിങ്ങില്‍ സ്വര്‍ണ മെഡല്‍ നേടിയ മിന്‍ഹാജ്, പോപ്പുലര്‍ അവാര്‍ഡ് നേടിയ മനോജ്, ഗിന്നസ് നേടിയ വിഷ്ണു അലനല്ലൂര്‍, എന്നിവരെയും കോവിഡ് മുന്നണി പോരാളികളായ ആശാ പ്രവര്‍ത്തകര്‍, അലന ല്ലൂര്‍ സി.എച്ച്.സി, ഹോമിയോ ഡിസ്‌പെന്‍സറി, ആയുര്‍വേദ ആശു പത്രി എന്നിവയിലെ ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവരെയാണ് ആദരിച്ചത്. വി.കെ ശ്രീകണ്ഠന്‍ എം.പി ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചാ യത്ത് പ്രസിഡന്റ് മുള്ളത്ത് ലത അധ്യക്ഷത വഹിച്ചു. വൈസ് പ്രസി ഡന്റ് കെ.ഹംസ, വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ് സണ്‍ അനിത വിത്തനോട്ടില്‍, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെ യര്‍മാന്‍ മഠത്തൊടി അലി, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മി റ്റി ചെയര്‍പേഴ്‌സണ്‍ എ.ലൈല ഷാജഹാന്‍, ബ്ലോക്ക് പഞ്ചായത്തംഗം വി.മണികണ്ഠന്‍, എം.കെ ബക്കര്‍, പി.മുസ്തഫ, ബഷീര്‍ പടുകുണ്ടില്‍, പി.പി സജ്‌ന സത്താര്‍, എം.ജിഷ, റഷീദ് ആലായന്‍, കെ.വേണുഗോ പാല്‍, ടോമി തോമസ് എന്നിവര്‍ സംസാരിച്ചു.