കോട്ടോപ്പാടം: കല്ലടി അബ്ദുഹാജി ഹയര്‍സെക്കണ്ടറി സ്‌കൂളിലെ എന്‍.എസ്.എസ് ‘അതിജീവനം’ സപ്തദിന ക്യാമ്പിന് വിളംബര ജാഥ യോടെ തുടക്കമായി.പ്രിന്‍സിപ്പാള്‍ പി.ജയശ്രീ പതാക ഉയര്‍ത്തി. ഗ്രാ മപഞ്ചായത്ത് പ്രസിഡണ്ട് അക്കര ജസീന ക്യാമ്പ് ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപിക എ.രമണി അധ്യക്ഷയായി.പ്രോഗ്രാം ഓഫീസര്‍ ബാബു ആലായന്‍, സ്‌കൂള്‍ മാനേജര്‍ റഷീദ് കല്ലടി, പി.ടി.എ പ്രസിഡ ണ്ട് കെ.നാസര്‍ ഫൈസി,എം.പി.സാദിഖ്,ഹമീദ് കൊമ്പത്ത്, പി.ഇ. സുധ,എന്‍.എസ്.എസ് വളണ്ടിയര്‍ ലീഡര്‍ അബ്ദുല്‍ മുബ്ദിഹ് പ്രസംഗി ച്ചു. തുടര്‍ന്ന് ജെ. പി.എച്ച്.എന്‍ കെ.റുഖിയ, ജെ.എച്ച്.ഐ അബീബ ത്ത് ആരോഗ്യ ബോധവല്‍ക്കരണ ക്ലാസ് നയിച്ചു.കോട്ടോപ്പാടം സെ ന്ററിലേക്ക് നടത്തിയ വിളംബര ജാഥക്ക് ടി.എം.അയ്യപ്പദാസന്‍, കെ. പി.എം.സലീം,കെ.ലീന,ഷിഫ്‌ന,ഷഹ്മ,ഡാനിഷ് തുടങ്ങിയവര്‍ നേ തൃത്വം നല്‍കി.കൃഷിയിടം തയ്യാറാക്കല്‍, വയോജനങ്ങള്‍ നേരിടു ന്ന ആരോഗ്യ മാനസിക പ്രശ്‌നങ്ങളെക്കുറിച്ചുള്ള പഠനം,ഭരണഘട ന വാരാചരണ കാമ്പയിന്‍,നേതൃത്വ പരിശീലനം,വിവിധ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ക്യാമ്പിന്റെ ഭാഗമായി നടക്കും.ജനുവരി 2 ന് സമാ പന സമ്മേളനം എന്‍.ഷംസുദ്ദീന്‍ എം.എല്‍. എ ഉദ്ഘാടനം ചെയ്യും.