അലനല്ലൂര്‍:രോഗങ്ങളാലും അവശതകളാലും വീട്ടിലെ ഒറ്റ മുറിക്കു ള്ളില്‍ ജീവിതം തള്ളി നിക്കുന്നവര്‍ എല്ലാം മറന്ന് ആടിയും പാടി യും ഒന്നിച്ചപ്പോള്‍ കനിവ് കര്‍ക്കിടാംകുന്ന് ഒരുക്കിയ രോഗി ബന്ധു സംഗമം ‘കൂടെ’ നവ്യാനുഭവമായി. കനിവ് കര്‍ക്കിടാംകുന്നിന്റെ പാലിയേറ്റീവ് പരിചരണത്തിലുള്ള കിടപ്പിലായ രോഗികളും പ്രയാ ധിക്യത്താല്‍ വീട്ടില്‍ വിശ്രമ ജീവിതം നയിക്കുന്നവരുമാണ് ഒത്തു ചേര്‍ന്നത്.
ഗായകരായ ഗിന്നസ് വിഷ്ണു, അഫ്‌സല്‍, ഷിബിലി, റാഷിദ് എന്നിവ രും ആരോഗ്യ സന്നദ്ധ പ്രവര്‍ത്തകരും, വെള്ളിയഞ്ചേരി എ.എസ്. എം ഹയര്‍ സെക്കന്ററി സ്‌കൂളിലെ എന്‍.എസ്.എസ് വനിതാ വിഭാ ഗം വിദ്യാര്‍ത്ഥി യുണിറ്റും ചേര്‍ന്ന് നടത്തിയ വിവിധ കലാപരിപാടി കള്‍ അരങ്ങേറി. കുളപ്പറമ്പ് ഓഡിറ്റോറിയത്തില്‍ ഒരുദിവസം മുഴു വന്‍ നീണ്ടുനിന്ന പരിപാടിയില്‍ പ്രഷര്‍, പ്രമേഹം എന്നിവ സൗജന്യ മായി പരിശോധിക്കുന്നതിനും ചികിത്സ നിര്‍ണ്ണയിക്കു ന്നതിനു ള്ള ഡോക്ടര്‍മാരുടെ സേവനവുമുണ്ടായിരുന്നു.
സംഗമം ഡോ.പി.കെ അബ്ദുല്‍ ഹമീദ് ഉദ്ഘാടനം ചെയ്തു. കനിവ്പ്ര സിഡന്റ് പി.പി.കെ അബ്ദുറഹിമാന്‍ അധ്യക്ഷനായി. ഗ്രാമപഞ്ചാ യത്ത് പ്രസിഡന്റ് മുള്ളത്ത് ലത മുഖ്യപ്രഭാഷണം നടത്തി. വൈസ് പ്രസിഡന്റ് കെ.ഹംസ, വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍ പേഴ്‌സന്‍ അനിത വിത്തനോട്ടില്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം വി. അബ്ദുല്‍ സലീം, ഗ്രാമപഞ്ചായത്ത് മെമ്പര്‍മാരായ പി.ഷൗക്കത്തലി, പി.എം മധു, കെ.റഹ്മത്ത്, ശിവദാസന്‍ മണ്ണാര്‍ക്കാട്, പി.കെ കുഞ്ഞി മുഹമ്മദ്, ടി.വി ഉണ്ണികൃഷ്ണന്‍, പി.ഹംസ മാസ്റ്റര്‍, ടി.പി ഷാജി, പി.കെ അബ്ദുല്‍ ഗഫൂര്‍, പി.കെ ഹംസ, കെഷൗക്കത്തലി എടപ്പറ്റ എന്നിവര്‍ സംസാരിച്ചു.
സമാപന യോഗം അഡ്വ.എന്‍.ഷംസുദ്ദീന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് മെമ്പര്‍ എം.മെഹര്‍ബന്‍ ടീച്ചര്‍, പി.പി.കെ അബ്ദുറഹിമാന്‍, ടി.വി ഉണ്ണികൃഷ്ണന്‍, മുഹമ്മദ് ഷമീര്‍ എന്നിവര്‍, ഹനീഫ ആംബുക്കാട്ടില്‍, പി.കെ അബ്ദുല്‍ ജലീല്‍, എം.അബൂബ ക്കര്‍, സുകുമാരന്‍, എം.അബ്ദുല്‍ മജീദ്, പി.കെ ഷൗക്കത്ത്, എ.വിനോ ദ്, പി. കെ. ഉമ്മര്‍, എം.അബ്ദുള്‍ ഖാദര്‍ എന്നിവര്‍ സംബന്ധിച്ചു.
