പെരിന്തൽമണ്ണ: കാലാവസ്ഥാവ്യതിയാനവും പാരിസ്ഥിതിക പ്രശ്ന ങ്ങളും അഭിസംബോധന ചെയ്യുന്നതിനായി ഗവൺമെൻറ് പോളി ടെ ക്നിക് കോളേജ് പെരിന്തൽമണ്ണ നാഷണൽ ഡിജിറ്റൽ ലൈബ്രറി ക്ല ബ്ബിന്റെ ആഭിമുഖ്യത്തിൽ റൈമിംഗ് നേച്ചർ എന്ന പേരിൽ അന്താ രാഷ്ട്ര കവ്യോത്സവം സംഘടിപ്പിച്ചു.കവി സച്ചിദാനന്ദൻ കാവ്യോത്സവം ഉദ്ഘാടനം ചെയ്തു.നിസാർ സർദാവി(പലസ്തീൻ), കേന്ദ്ര സാഹിത്യഅക്കാദമി അംഗം എസ്.പി. മഹാലിംഗേശ്വർ, എന്നിവർ മുഖ്യാതിഥികളായിരുന്നു ഡോ. ടി.വി.സജീവ്. എ.സ് .ചന്ദ്രകാന്ത, ഷിജിൽ ആന്ത്രു, എന്നിവർ സംസാരിച്ചു. പ്രിൻസിപ്പൽ എം.പ്രദീപ് അധ്യക്ഷത വഹിച്ചു. മരിയ ദോ സൊ മേരിയോ ബരാ സോ (പോർച്ചുഗൽ), വിയാ ചെസ്ലേവ് കുപ്രിയാനോവ്(റഷ്യ). ഷഫ ലിക്ക വർമ്മ(ഇന്ത്യ), സ്റ്റീഫൻ ബോഹ്ഡൻ(അമേരിക്ക), അൻജലോ റിസി(ഇറ്റലി), ബിസ്മ ഉപ്രേതി ( നേപ്പാൾ), പത്മജ അയ്യങ്കാർ പാഡി (ഇന്ത്യ), കല്യന ടെമട്രികാൻറ്റ (ഇറ്റലി), റോൾഫ് ഡൊപ്പെൻ ബർഗ് (സ്വിറ്റ്സർലൻഡ്). മ്യൂസ് മേരി, എന്നിവർ കവിതകൾ അവതരി പ്പിച്ചു. മനുഷ്യന്റെ അനി നിയന്ത്രിതമായ പ്രകൃതി ചൂഷണങ്ങ ളെക്കുറിച്ചും മാനവരാശിയെ ചൂഴ്ന്നുനിൽക്കുന്ന പാരിസ്ഥിതിക പ്രത്യാഘാതങ്ങളെക്കുറിച്ചുമുള്ള അവബോധം പകരുക എന്നതാണ് കാവ്യോത്സവത്തിന്റെ ഉദ്ദേശ്യലക്ഷ്യം.കോർഡിനേറ്റർ സീന ശ്രീവത്സൻ സ്വാഗതവും കെ..വിനോദ് നന്ദിയും പറഞ്ഞു.