അഗളി: അട്ടപ്പാടിയിലെ ശിശുമരണങ്ങള്‍ക്കു കാരണം ആരോഗ്യവ കുപ്പിന്റെ ഗുരുതര വീഴ്ചയാണെന്നും അട്ടപ്പാടിയെ രക്ഷിക്കാന്‍ സമ ഗ്ര വികസന പാക്കേജ് ഉടന്‍ നടപ്പിലാക്കണമെന്നും മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.അട്ടപ്പാടിയിലെ പ്രശ്‌ന ങ്ങള്‍ സംബന്ധിച്ചു വിശദമായ നിവേദനം മുഖ്യമന്ത്രിക്കു നല്‍കുമെ ന്നും അദ്ദേഹം പറഞ്ഞു.
അട്ടപ്പാടിയില്‍ ശിശുമരണങ്ങള്‍ ഉണ്ടായ ഊരുകള്‍ ചെന്നിത്തല സ ന്ദര്‍ശിച്ചു.അഞ്ചാം തവണയാണ് താന്‍ അട്ടപ്പാടിയില്‍ വരുന്നത്. ഇത്ര യും വര്‍ഷത്തിനിടെ കാര്യമായ ഒരു മാറ്റവും കാണാന്‍ സാധിച്ചില്ല. സമഗ്ര വികസന പാക്കേജ് പ്രഖ്യാപിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം. ആലപ്പുഴ ജില്ലയോളം വലിപ്പമുള്ള പ്രദേശമാണ് അട്ടപ്പാടി.പക്ഷേ അ വര്‍ക്കായി ഒരു എംഎല്‍എ മാത്രമാണ് ഉള്ളത്.ആവശ്യമെങ്കില്‍ അട്ട പ്പാടിക്കായി കൂടുതല്‍ ഫണ്ട് അനുവദിക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീ കരിക്കണം.അട്ടപ്പാടി വാലി ഇറിഗേഷന്‍ പ്രൊജക്ട് നടപ്പാക്കിയിരു ന്നുവെങ്കില്‍ ഇവിടെയുള്ളവര്‍ക്ക് കൃഷിക്കും മറ്റും ഏറെ പ്രയോജന കരമാകുമായിരുന്നു.വംശഹത്യയിലേക്കാണ് അട്ടപ്പാടി നീങ്ങുന്നത്. അത് അനുവദിച്ചു കൂടാ.സൗജന്യം മാറ്റി നിര്‍ത്തുന്നതിനു പകരം സ്വ യംപര്യാപ്തതയിലേക്കു കൈപിടിച്ചുയര്‍ത്തനാണ് ശ്രമിക്കേണ്ടത്. അട്ടപ്പാടിക്കാര്‍ക്കിടയില്‍ നല്ല സ്വീകാര്യതയുള്ള ആളാണ് ഡോ. ആര്‍ പ്രഭുദാസ് എന്നും അദ്ദേഹത്തെ മാറ്റിയവര്‍ തന്നെ ഇവിടേക്കു തിരിച്ചു കൊണ്ടു വരേണ്ടതി വരുമെന്നും ചെന്നിത്തല പറഞ്ഞു.
ഡിസിസി പ്രസിഡന്റ് എ തങ്കപ്പന്‍,കെപിസിസി ജനറല്‍ സെക്രട്ടറി സി ചന്ദ്രന്‍,യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ കളത്തില്‍ അബ്ദുല്ല,കണ്‍ വീനര്‍ പി ബാലഗോപാല്‍,മുന്‍ എംഎല്‍എമാരായ കെ എ ചന്ദ്രന്‍, കെകെ ഷാജു,ആദിവാസി കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് സിപി കൃഷ്ണന്‍,കേരള കോണ്‍ഗ്രസ് (ജേക്കബ്) ജില്ലാ പ്രസിഡന്റ് വിഡി ജോസഫ് എന്നിവര്‍ ഒപ്പമുണ്ടായിരുന്നു.