അലനല്ലൂര്‍: എടത്തനാട്ടുകര ഗവ. ഓറിയന്റല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ക്ലാസ്സ് ലൈബ്രറികള്‍ക്ക് പൂര്‍വ വിദ്യാര്‍ത്ഥി രചിച്ച ഓര്‍ മ്മപ്പുസ്തകം സമ്മാനിച്ചു.സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പി ല്‍ ഡെപ്യൂട്ടി കമ്മീഷണര്‍ മുഹമ്മദലി പോത്തുകാടന്‍ ഇബ്‌നു അലി എടത്തനാട്ടുകര എന്ന പേരില്‍ രചിച്ച ഓര്‍മകളുടെ ഓലപ്പുരയില്‍ എന്ന പുസ്തകമാണ് നല്‍കിയത്.
യു.പി തൊട്ട് ഹയര്‍ സെക്കന്‍ഡറി വരെയുള്ള 60 ക്ലാസ്സ് ലൈബ്രറി കള്‍ക്ക് 12,600 വിലയുള്ള 70 പുസ്തകങ്ങള്‍ ആണ് നല്‍കിയത്.സ്‌കൂ ളും പരിസരവുംഅധ്യാപകരും പൂര്‍വ വിദ്യാര്‍ഥികളും കടന്ന് വരു ന്ന ഓര്‍മപ്പുസ്തകത്തില്‍ ഗ്രാമത്തിന്റെ പഴയ കാലമെല്ലം കടന്ന് വരു ന്നുണ്ട്.ഭാര്യയും എടത്തനാട്ടുകര മൂച്ചിക്കല്‍ ഗവ.എല്‍. പി. സ്‌കൂ ള്‍ അധ്യാപികയുമായ സീനത്ത് അലിയുടെ കവിതാ സമാഹാരം ‘ഒറ്റമു റിയുടെ താക്കോല്‍’ ഹയര്‍ സെക്കന്ററി ക്ലാസുകള്‍ക്ക് നല്‍കി.
പ്രധാന അധ്യാപകന്‍ എന്‍. അബ്ദുന്നാസര്‍ അധ്യക്ഷത വഹിച്ചു. ഹ യര്‍ സെക്കന്ററി വിഭാഗം സ്റ്റാഫ് സെക്രട്ടറി ബി. ഹരിദാസ് ബുക്കു കള്‍ ഏറ്റു വാങ്ങി. സ്‌കൂള്‍ സ്റ്റാഫ് സെക്രട്ടറി വിപി.അബൂബക്കര്‍, ഇബ്‌നു അലി, സീനത്ത് അലി,വ്യാപാരി ഷമീം കരുവള്ളി എന്നിവര്‍ സംസാരിച്ചു.