മണ്ണാര്‍ക്കാട് : ഹിന്ദി ഭാഷാ പഠനം ആകര്‍ഷകമാക്കുന്നതിനും അ ധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ആത്മവിശ്വാസത്തോടെ ഹി ന്ദി ഭാഷ കൈകാര്യം ചെയ്യുന്നതിനും പ്രയോഗിക്കുന്നതിനുമായി സംസ്ഥാന പൊതു വിദ്യാഭ്യാസ വകുപ്പ് നടപ്പാക്കുന്ന ‘സുരീലി ഹി ന്ദി’ ഭാഷാ പഠന പോഷണ പരിപാടി മണ്ണാര്‍ക്കാട് ബി ആര്‍ സി പരി ധിയിലെ വിദ്യാലയങ്ങളിലെ അധ്യാപകര്‍ക്ക് വേണ്ടി സംഘടിപ്പിച്ചു. എസ് എസ് കെ മുഖേന നടത്തുന്ന’സുരീലി ഹിന്ദി ‘ പരിപാടി നേര ത്തെ അധ്യാപകര്‍ക്കും പിന്നീട് യു പി വിദ്യാര്‍ത്ഥികള്‍ക്കുമായിരു ന്നു.ഈ വര്‍ഷം അഞ്ച് മുതല്‍ ഹയര്‍ സെക്കണ്ടറി വരെയുള്ള ക്ലാസ്സു കളിലെ കുട്ടികള്‍ക്കാണ് നടപ്പാക്കുന്നത്.മണ്ണാര്‍ക്കാട് ബി ആര്‍ സി യില്‍ നടന്ന പരിശീലനം ജില്ലാ പഞ്ചായത്ത് മെമ്പര്‍ ഗഫൂര്‍ കോല്‍ ക്കളത്തില്‍ ഉദ്ഘാടനം ചെയ്തു.ബി പി സി കെ മുഹമ്മദാലി അധ്യ ക്ഷത വഹിച്ചു.സീനിയര്‍ ട്രെയിനര്‍ കൃഷ്ണദാസ്, കോര്‍ഡിനേറ്റര്‍ മാരായ എം അബ്ബാസ്,ഷാജി,ട്രൈനര്‍ ഷാജി ജോസഫ് സംസാരിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!