പാലക്കാട്: പാര്‍ശ്വവല്‍ക്കരിക്കപ്പെടുകയും സ്‌കൂളുകളില്‍ നിന്നും കൊഴിഞ്ഞു പോകുകയും മറ്റ് ഭീഷണികള്‍ നേരിടേണ്ടി വരികയും ചെയ്യുന്ന കുട്ടികളുടെ പ്രശ്‌നങ്ങളില്‍ ഇടപെടാന്‍ കഴിയുന്ന ശക്ത മായ സംവിധാനമായി ചൈല്‍ഡ് പ്രൊട്ടക്ഷന്‍ കമ്മിറ്റികള്‍ മാറണ മെന്ന് സംസ്ഥാന ബാലാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ കെ.വി .മ നോജ് കുമാര്‍ പറഞ്ഞു. ബാലസൗഹൃദകേരളം ശില്പശാല ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കുട്ടികളുടെ അവകാ ശങ്ങള്‍ സംരക്ഷിക്കാന്‍ ഏറ്റവും ഫലപ്രദമായ സംവിധാനങ്ങള്‍ ഉ ണ്ടാകുമ്പോഴാണ് ബാലസൗഹൃദസംസ്ഥാനം യാഥാര്‍ത്ഥ്യമാകുന്നത്. കുട്ടികളുടെ സന്തോഷ സൂചിക ഉയരുമ്പോള്‍ മാത്രമേ സമൂഹം പുരോഗതി കൈവരിക്കുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.
കുട്ടികളുടെ പ്രശ്‌നങ്ങളില്‍ നേരിട്ട് ഏറ്റവും അടുത്ത ഇടപെടാന്‍ സാധിക്കുന്നത് തദ്ദേശസ്ഥാപനങ്ങള്‍ക്കാണ്. ക്ഷേമകാര്യ സ്റ്റാന്റിം ഗ് കമ്മിറ്റി, ഐ.സി.ഡി.എസ് സൂപ്പര്‍വൈസര്‍മാര്‍ എന്നിവര്‍ക്ക് ഇക്കാ ര്യത്തില്‍ വലിയ പങ്കു വഹിക്കാനാകും. ചൈല്‍ഡ് പ്രൊട്ടക്ഷന്‍ കമ്മിറ്റികളുടെ ആഭിമുഖ്യത്തില്‍ പഞ്ചായത്ത് തലത്തില്‍ കുട്ടിക ളുടെ സ്ഥിതിവിവരക്കണക്ക് സര്‍വേ പൂര്‍ത്തിയാക്കണമെന്ന് ബാ ലാവകാശ സംരംക്ഷണ സമിതി അംഗം സി.വിജയകുമാര്‍ പറഞ്ഞു. സര്‍വേയില്‍ കണ്ടെത്തിയ കാര്യങ്ങള്‍ പഞ്ചായത്ത് ഭരണസമിതി ച ര്‍ച്ച ചെയ്ത് ആസൂത്രണരേഖയാക്കണം. തുടര്‍ന്ന് ബാലാവകാശങ്ങള്‍ ഉറപ്പു വരുത്താന്‍ ഹ്രസ്വകാല, മധ്യകാല, ദീര്‍ഘകാല പദ്ധതികള്‍ വിഭാവനം ചെയ്യണം. കുട്ടികളുടെ അതിജീവനം, ഉന്നമനം, സംര ക്ഷണം, പങ്കാളിത്തം എന്നിവ ഉറപ്പാക്കണം. ചൈല്‍ഡ് പ്രൊട്ടക്ഷന്‍ കമ്മിറ്റിയില്‍ പരിഹരിക്കാന്‍ കഴിയാത്ത പ്രശ്‌നങ്ങളില്‍ ബാലാവ കാശ കമ്മീഷന്‍ ഇടപെട്ടാല്‍ മതിയാകും. ഇത്തരത്തില്‍ സി.പി.സി ഇടപെടല്‍ നടത്തിയാല്‍ ബാലാവകാശ കമ്മീഷനിലേക്ക് വരുന്ന കേസുകളുടെ എണ്ണം കുറയ്ക്കാനാകുംമെന്നും അദ്ദേഹം പറഞ്ഞു.
പഞ്ചായത്ത് പ്രസിഡന്റ് ചെയര്‍പേഴ്‌സണായും ഐ.സി.ഡി.എസ് സൂപ്പര്‍വൈസര്‍ കണ്‍വീനറായും വാര്‍ഡ് മെമ്പര്‍ , പോലീസ്, ആ രോഗ്യവകുപ്പ്, സ്‌കൂള്‍ അധികൃതര്‍ എന്നിവര്‍ അംഗങ്ങളായും സി. പി.സി പുനസംഘടിപ്പിക്കാനും കൃത്യമായ ഇടവേളകളില്‍ യോഗം ചേരാനും ശില്പശാലയില്‍ നിര്‍ദ്ദേശിച്ചു. വാര്‍ഡ് തലത്തില്‍ സി.പി .സി കള്‍ രൂപീകരിക്കുകയാണെങ്കില്‍ കുറച്ചുകൂടെ താഴേത്തട്ടില്‍ പ്രവര്‍ത്തിക്കാനാകുമെന്നും ശില്പശാല വിലയിരുത്തി.
ബാലാവകാശ സംരംക്ഷണ സമിതി അംഗം സി.വിജയകുമാര്‍, ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് മെംബര്‍ എം.വി മോഹനന്‍, ഡി. സി.പി.ഒ എസ്.ശുഭ, കുല റിസോഴ്‌സ് പേഴ്‌സണ്‍ പ്രീതി ഉണ്ണികൃഷ്ണന്‍ എന്നിവര്‍ വിവിധ വിഷയങ്ങളില്‍ ക്ലാസെടുത്തു.
ഹോട്ടല്‍ ഇന്ദ്രപ്രസ്ഥയില്‍ നടന്ന ശില്പശാലയില്‍ ചൈല്‍ഡ് വെല്‍ ഫെയര്‍ കമ്മിറ്റി ചെയര്‍മാന്‍ മരിയ ജെറാള്‍ഡ്, ഐ.സി.ഡി.എസ് ജില്ലാ പ്രോഗ്രാം മാനേജര്‍ സി.ആര്‍.ലത, ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍ എസ്.ശുഭ, പ്രൊട്ടക്ഷന്‍ ഓഫീസര്‍ ആര്‍.പ്രഭുല്ലദാസ് എന്നിവര്‍ സംസാരിച്ചു.