ഓണ്‍ലൈനില്‍ കൗണ്‍സില്‍ യോഗം വിളിച്ചതിനെതിരെ പ്രതിഷേധം

മണ്ണാര്‍ക്കാട്: നഗരസഭയിലെ കുടുംബശ്രീ യൂണിറ്റുകള്‍ക്കായി വ്യ വസായ കേന്ദ്രം നിര്‍മിക്കുന്നതിനുള്ള പുതിയ എസ്റ്റിമേറ്റിനും പ്ലാ നിനും കൗണ്‍സില്‍ അംഗീകരം നല്‍കുന്നതുമായി ബന്ധപ്പെട്ട് ഓ ണ്‍ലൈനില്‍ അടിയന്തര കൗണ്‍സില്‍ യോഗം വിളിച്ചു ചേര്‍ത്തത് അഴിമതിയുടെ ഭാഗമാണെന്നാരോപിച്ച് ഇടതുപക്ഷ കൗണ്‍സിലര്‍ മാര്‍ നഗരസഭ ഓഫീസിനുള്ളില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. തിങ്കളാഴ്ച രാവിലെ 10.30 ഓടെയായിരുന്നു സംഭവം.നഗരസഭ പാര്‍ ലിമെന്ററി പാര്‍ട്ടി ലീഡര്‍ ടി ആര്‍ സെബാസ്റ്റ്യന്‍,ചീഫ് വിപ്പ് സിടി പുഷ്പാനന്ദ്‌,സ്ഥിരം സമിതി അധ്യക്ഷ വത്സലകുമാരി ,കൗണ്‍സില ര്‍മാരായ സിന്ധു ടീച്ചര്‍,സൗദാമിനി,ഹസീന,കദീജ അസീസ്,ഹയറു ന്നിസ ടീച്ചര്‍,റെജീന എന്നിവരാണ് പ്രതിഷേധിച്ചത്.

ജനങ്ങള്‍ ആഗ്രഹിക്കുന്നത് പറയാന്‍ കൗണ്‍സിലര്‍മാര്‍ക്ക് അവസര മുള്ള വേദിയായ കൗണ്‍സില്‍ യോഗം മാത്രമാണെന്നതിനാല്‍ ഇതി ല്‍ നിന്നും അകറ്റി നിര്‍ത്താനുള്ള പ്രവര്‍ത്തനങ്ങളാണ് നടത്തുന്ന തെന്ന് പാര്‍ലിമെന്ററി പാര്‍ട്ടി ലീഡര്‍ ടിആര്‍ സെബാസ്റ്റ്യന്‍ ആരോ പിച്ചു.എല്‍എസ്ജിഡി വിഭാഗത്തില്‍ പൊതുമരാമത്ത് വകുപ്പില്‍ നിര വധി ഓവര്‍സിയര്‍മാരടക്കമുള്ളപ്പോഴാണ് അവരെ നോക്കുകുത്തി യാക്കി എസ്റ്റിമേറ്റ് തയ്യാറാക്കുന്നതിനടക്കം നഗരസഭയിലെ പ്രൊജ ക്ടുകള്‍ ഏജന്‍സികളെ ഏല്‍പ്പിക്കുന്നത്.1340.54 സ്‌ക്വയര്‍ ഫീറ്റില്‍ കെട്ടിടം നിര്‍മിക്കാന്‍ 50 ലക്ഷം രൂപയാണ് ചെലവഴിക്കുന്നത്.2500 രൂപ നിരക്കില്‍ സക്വയര്‍ഫീറ്റിന് പ്രവൃത്തി ഏറ്റെടുക്കാന്‍ മണ്ണാര്‍ ക്കാട് തന്നെ ആളുകള്‍ ഉണ്ടാകുമെന്നിരിക്കെ കൂടിയ തുകയ്ക്ക് എ സ്റ്റിമേറ്റ് തയ്യാറാക്കുന്നത് കൊള്ളയാണ്. ഇത് ജനങ്ങളറിയാതിരിക്കാ നാണ് ഓണ്‍ലൈനില്‍ യോഗം ചേര്‍ന്നത്.മണ്ണാര്‍ക്കാട് നഗരസഭയെ കൊള്ളസംഘമാക്കി മാറ്റാന്‍ ചെയര്‍മാന്‍ ശ്രമിക്കുന്നത്.കൃത്യമായി ആസൂത്രണം ചെയ്ത കൊള്ളയാണ് നടക്കുന്നത്. ഇതിനെല്ലാം തെളി വുണ്ട്. ആവശ്യമായ സമയത്ത് വെളിപ്പെടുത്തും. നിര്‍മാണ പ്രവര്‍ ത്തനങ്ങളെല്ലാം ഒരു കരാറുകാരനെ ചുറ്റിപ്പറ്റിയാണ് നടക്കുന്നതെ ന്നും അദ്ദേഹം ആരോപിച്ചു.

എന്നാല്‍ ഇടതുപക്ഷ കൗണ്‍സിലര്‍മാരുടെ ആരോപണം തികച്ചും അടിസ്ഥാന രഹിതമാണെന്ന് നഗരസഭ ചെയര്‍മാന്‍ സി മുഹമ്മദ് ബഷീര്‍ പ്രതികരിച്ചു.നഗരസഭ ഹാളുകളില്‍ ഓഡിറ്റിംഗും അതി ദരിദ്രരെ കണ്ടെത്തല്‍ സര്‍വേയുടെ ഭാഗമായുള്ള എന്യൂമറേറ്റര്‍മാര്‍ ക്കുള്ള പരിശീലനവും നടക്കുന്നതിനാലാണ് യോഗം ഓണ്‍ലൈനി ല്‍ ചേര്‍ന്നതെന്ന് ചെയര്‍മാന്‍ വ്യക്തമാക്കി.കുടുംബശ്രീ യൂണിറ്റുക ള്‍ക്കായി വ്യവസായ കേന്ദ്രം നിര്‍മിക്കുന്നതിനുള്ള എസ്റ്റിമേറ്റ് തയ്യാ റാക്കിയത് സര്‍ക്കാര്‍ ഏജന്‍സിയായ കെല്‍ ആണ്.നിയമപരമായ നടപടികള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്.അഴിമതി നടക്കുന്നുവെന്നത് ബാലിശമായ ആരോപണമാണ്.അഴിമതി നടക്കുന്നുണ്ടെങ്കില്‍ വിജിലന്‍സില്‍ പരാതി നല്‍കാം.നഗരസഭയില്‍ നല്ല സംരഭങ്ങള്‍ വരുന്നതിലൂടെ ഭരണസമിതിയെ കുറിച്ച് ജനങ്ങള്‍ക്കിടയില്‍ മതി പ്പുണ്ടാകുന്നത് തടയാനുള്ള കുരുട്ടുമാര്‍ഗമാണ് ഇടതുപ്രതിഷേധം. നഗരസഭയില്‍ ഒന്നും നടക്കരുതെന്ന അജണ്ടയാണ് ഇടതുപക്ഷത്തി ന്റേത്.അടിസ്ഥാന വികസനം നടപ്പിലാക്കാന്‍ ഇച്ഛാശക്തിയുള്ള ഭരണസമിതിയാണ് നിലവിലുള്ളത്. ജനകീയമായി തന്നെ അത് നടപ്പിലാക്കുമെന്നും അതിന് തടസ്സം സൃഷ്ടിക്കുന്ന തരത്തിലുള്ള പ്രവര്‍ത്തനങ്ങളില്‍ നിന്നും ഇടതു കൗണ്‍സിലര്‍മാര്‍ പിന്‍മാറണ മെന്നും ചെയര്‍മാന്‍ ആവശ്യപ്പെട്ടു.

നഗരസഭയിലെ കാഞ്ഞിരംപാടത്ത് സ്വകാര്യ വ്യക്തി സൗജന്യമായി വിട്ടു നല്‍കിയ ഏഴു സെന്റ് സ്ഥലത്താണ് കുടുംബശ്രീ യൂണിറ്റുക ള്‍ക്കായി വ്യവസായ കേന്ദ്രം നിര്‍മിക്കാന്‍ പദ്ധതിയിട്ടിരിക്കുന്നത്. തിങ്കളാഴ്ച രാവിലെ 10.30 ഓടെയായിരുന്നു സംഭവം.നഗരസഭ പാര്‍ ലിമെന്ററി പാര്‍ട്ടി ലീഡര്‍ ടി ആര്‍ സെബാസ്റ്റ്യന്‍,ചീഫ് വിപ്പ് സിടി പുഷ്പാനന്ദന്‍,സ്ഥിരം സമിതി അധ്യക്ഷ വത്സലകുമാരി, കൗണ്‍സി ലര്‍മാരായ സിന്ധു ടീച്ചര്‍,സൗദാമിനി,ഹസീന,കദീജ അസീസ്, ഹ യറുന്നിസ ടീച്ചര്‍,റെജീന എന്നിവരാണ് പ്രതിഷേധിച്ചത്.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!