അലനല്ലൂർ: അവധി ദിവസത്തിൽ നാട്ടുകാരൊന്നിച്ച് തൂമ്പയെടു ത്തത്തോടെ നാലു കുടുംബങ്ങളുടെ ഏറെ കാലത്തെ റോഡെന്ന സ്വപ്നം യാഥാർത്യമായി. എടത്തനാട്ടുകര മുണ്ടക്കുന്നിലാണ് കെ. എൻ.എം, ഐ.എസ്.എം, സന്നദ്ധ പ്രവർത്തകർ എന്നിവരുടെ നേ തൃത്വത്തിൽ റോഡ് നിർമിച്ചു നൽകിയത്. സി.ഉസ്മാൻ, സി.അനീസ്, പി.ടി യൂസുഫ് എന്നിവരാണ് റോഡിനാവശ്യമായ സ്ഥലം വിട്ടു നൽകിയത്. ഓടയിൽ റഷീദ്, ഓടയിൻ റഫീക്ക്, പരിയാരൻ ഷാജി, പരിയാരൻ പാത്തുമ്മ എന്നിവരുടെ കുടുംബങ്ങൾക്കാണ് ഇതോടെ വഴിയൊരുങ്ങിയത്. നാട്ടുകാരൊന്നിച്ച് തൂമ്പ കൊണ്ട് കിളച്ച് എട്ട് അടി വീതിയിൽ 50 മീറ്റർ ദൂരമുള്ള റോഡാണ് നിർമ്മിച്ചിരിക്കുന്നത്. കെ.എൻ.എം മണ്ഡലം വൈസ് പ്രസിഡൻ്റ് സി.യുസഫ് ഹാജി ഉദ്ഘാ ടനം ചെയ്തു. മഹല്ല് സെക്രട്ടറി സി.ഉസ്മാൻ അധ്യക്ഷത വഹിച്ചു. വൈ സ് പ്രസിഡൻ്റ് കെ.മുഹമ്മദ്, പി.പി ബാപ്പുട്ടി, പി.ടി യൂസഫ്, സി.മുഹ മ്മദാലി, സി.കെ കൃഷ്ണദാസ്, പി.പി നദീർ, സി.ആസിഫ് അലി, സി. അസീസ്, മസൂദ്, മൻസൂർ, ടി.മുഹമ്മദാലി, സിറാജ്, എൻ.ബാബു, പി.ഷാജി, സമീജ്, എൻ.സലാം, സി.ഷൗക്കത്ത് തുടങ്ങിയവർ നേതൃത്വം നൽകി.