മണ്ണാര്‍ക്കാട്:സിവില്‍ സര്‍വീസ് ഉള്‍പ്പെടെയുള്ള വിവിധ മത്സര പരീ ക്ഷകള്‍ക്ക് വിദ്യാര്‍ത്ഥികളെ സജ്ജരാക്കുന്നതിനായി കോട്ടോപ്പാടം
ഗൈഡന്‍സ് ആന്റ് അസിസ്റ്റന്‍സ് ടീം ഫോര്‍ എംപവറിങ് സൊസൈ റ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച കരിയര്‍ ആന്റ് ലീഡര്‍ഷിപ്പ് ആക്ടിവേഷന്‍ പ്രോജക്ട്(ക്ലാപ് )ഏകദിന ഓറിയന്റേഷന്‍ ക്യാമ്പ് കു ട്ടികള്‍ക്ക് പുത്തന്‍ അറിവുകളുടേയും അനുഭവങ്ങളുടേയും വേദി യായി.അഭിരുചിക്കനുസൃതമായി പഠനനേട്ടങ്ങള്‍ ഉറപ്പാക്കുന്നതി നും ഉയര്‍ന്ന ജീവിത നിലവാരം കൈവരിക്കുന്നതിനുമായി പരിശീ ലകര്‍ പകര്‍ന്നു നല്‍കിയ വിജയമന്ത്രങ്ങള്‍ ക്യാമ്പംഗങ്ങളില്‍ ന വോന്മേഷം പകര്‍ന്നു.
കോട്ടോപ്പാടം കല്ലടി അബ്ദുഹാജി ഹയര്‍സെക്കന്ററി സ്‌കൂള്‍ സെ മിനാര്‍ ഹാളില്‍ നടന്ന ക്യാമ്പ് കോട്ടോപ്പാടം ഗ്രാമപഞ്ചായത്ത് പ്രസി ഡണ്ട് അക്കര ജസീന ഉദ്ഘാടനം ചെയ്തു.ഗേറ്റ്‌സ് പ്രസിഡണ്ട് ഹമീദ് കൊമ്പത്ത് അധ്യക്ഷനായി.ജനറല്‍സെക്രട്ടറി അസീസ് കോട്ടോപ്പാ ടം,ഭാരവാഹികളായ എം.പി. സാദിഖ്,എം.മു ഹമ്മദലി മിഷ്‌കാത്തി, ഇ.റഷീദ്,കെ. മൊയ്തുട്ടി,എ.കെ.കുഞ്ഞയമു,ഒ.മുഹമ്മദലി,റഷീദ് കല്ലടി,ബഷീര്‍ അമ്പാഴക്കോട് സംസാരിച്ചു.
എന്‍.പി.മുഹമ്മദ് റാഫി, സി.കെ.ജാബിര്‍ സിദ്ദീഖ്,ഷ യാസ് റാഫിയ മൊയ്തീന്‍,ക്യാമ്പ് ഡയറക്ടര്‍മാരായ സിദ്ദീഖ് പാറോക്കോട്, എം.അബ്ബാ സ്, കോ-ഓര്‍ഡിനേറ്റര്‍മാരായ സലീം നാലകത്ത്,കെ.എ.ഹുസ്‌നി മുബാറക് പഠനസെഷനുകള്‍ക്ക് നേതൃത്വം നല്‍കി.സമാപന ചടങ്ങ് പൊതുവിദ്യാഭ്യാസ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ എ. അബൂബക്കര്‍ ഉദ്ഘാടനം ചെയ്തു.ക്ലാപ് പ്രതിഭാ നിര്‍ണയ പരീക്ഷയില്‍ ഉന്നത നില വാരം പുലര്‍ത്തിയ എമ്പത് കുട്ടികളാണ് ക്യാമ്പില്‍ പങ്കെടുത്തത്. കെ.ടി.ഹാരിസ്,എന്‍.ഒ.ഷാഫി,റാഷിഖ് കൊങ്ങത്ത്, സി.ടി.ലത്തീഫ്, ഇ.അനു ഷര്‍വാന്‍ ക്യാമ്പിന് നേതൃത്വം നല്‍കി.