മണ്ണാര്‍ക്കാട്: മലബാര്‍ സമര ചരിത്രം തമസ്‌കരിക്കുകയും വര്‍ഗ്ഗീയ വത്കരിക്കുകയും ചെയ്യുന്നവര്‍ക്കെതിരെ തിരുത്തായി എസ്.വൈ. എസ് പാലക്കാട് ജില്ലാ സംസ്‌കാരികം ഡയറക്ടറേറ്റിന്റെ കീഴില്‍ സംഘടിപ്പിച്ച ഹിസ്റ്റോറിക്കല്‍ ഡയലോഗ്.’1921; സ്വാതന്ത്ര്യസമര ത്തിന്റെ സ്മൃതികാലങ്ങള്‍’ എന്ന പ്രമേയത്തില്‍ മണ്ണാര്‍ക്കാട് എമാ റാള്‍ഡ് ഹോട്ടലില്‍ വെച്ച് നടന്ന ഹിസ്റ്റോറിക്കല്‍ ഡയലോഗ് സംഗമം മലബാര്‍ സമര സ്മരണകള്‍ അയവിറക്കുന്നതും ആധികാരിക ചരി ത്ര രേഖകള്‍ അനാവരണം ചെയ്യുന്നതുമായി.

സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമായി നടന്ന മലബാര്‍ സമരത്തിന് നൂറു വര്‍ഷങ്ങള്‍ പൂര്‍ത്തിയാകുന്ന ഈ വേളയില്‍ സമരനായകന്മാ രെ ചരിത്രത്തിന്റെ ഏടുകളില്‍ നിന്ന് വെട്ടിമാറ്റാനുള്ള ശ്രമ ങ്ങള്‍ മാപ്പ് അര്‍ഹിക്കാത്തതും കടുത്ത അനീതിയുമാണ്. ഇതിനെ തിരെ ജനാധിപത്യ സമൂഹം ഉണര്‍ന്ന് പ്രതികരിക്കണമെന്ന് ഹിസ്റ്റോറിക്ക ല്‍ ഡയലോഗ് ഉദ്ഘാടനം ചെയ്ത സമസ്ത കേന്ദ്ര മുശാവറ അംഗം കെ. പി മുഹമ്മദ് മുസ്ലിയാര്‍ കൊമ്പം പ്രസ്താവിച്ചു.

നാടിന്റെ സ്വാതന്ത്ര്യത്തിന് വേണ്ടി വൈദേശികരോട് ഏറ്റുമുട്ടി ജീവന്‍ ബലി നല്‍കിയ സമരത്തെ വര്‍ഗ്ഗീയ ലഹളയായും സമര നായകരെ രാജ്യദ്രോഹികളായും ചിത്രീകരിക്കാനുള്ള ശ്രമം തീര്‍ ത്തും അപലനീയമാണെന്ന് പരിപാടിയില്‍ പങ്കെടുത്ത് സംസാരിച്ച പ്രമുഖ ആക്ടിവിസ്റ്റ് പി.സുരേന്ദ്രന്‍ പറഞ്ഞു. പഴയ മലബാറിലെ ഏറ നാടിന്റെ ഭാഗമായിരുന്ന ഇപ്പോഴത്തെ പാലക്കാട് ജില്ലയിലെ മണ്ണാ ര്‍ക്കാട് ഉള്‍പ്പെടെയുള്ള അനേകം പ്രദേശങ്ങളും സീതിക്കോയ തങ്ങ ള്‍ ഉള്‍പ്പടെയുള്ള ധീര പുരുഷന്മാരുടെ നിസ്വാര്‍ത്ഥമായ വീരഗാഥക ളും പാലക്കാടിന്റെ ഓര്‍മ്മ പുസ്തകത്തില്‍ നിന്നും ചരിത്ര യാഥാര്‍ ഥ്യത്തില്‍ നിന്നും മായ്ച്ചു കളായാനാവില്ലെന്ന് അദ്ദേഹം പറഞ്ഞു.

എസ്വൈഎസ് ജില്ലാ പ്രസിഡന്റ് എം എ നാസര്‍ സഖാഫി അധ്യക്ഷ ത വഹിച്ചു. ചരിത്രകാരന്‍ ഡോ. ഹുസൈന്‍ രണ്ടത്താണി, സാഹി ത്യകാരന്‍ കെ.പി.എസ് പയ്യനടം, എസ്.വൈ.എസ് സംസ്ഥാന സെക്ര ട്ടറി എം.മുഹമ്മദ് സ്വാദിഖ്, കേരള മുസ്ലിം ജമാഅത്ത് ജില്ലാ സെക്രട്ട റി ഷൗക്കത്ത് ഹാജി കോങ്ങാട്, എസ്വൈഎസ് ജില്ലാ ജന.സെക്രട്ടറി ഉമര്‍ ഓങ്ങല്ലൂര്‍, ഫിനാന്‍സ് സെക്രട്ടറി അബൂബക്കര്‍ അവണക്കുന്ന് സംസാരിച്ചു.

സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ മണ്ണാര്‍ക്കാട് മേഖല ജനറല്‍ സെ ക്രട്ടറി സാലിം മിസ്ബാഹി പള്ളിക്കുന്ന്, കേരള മുസ്ലിം ജമാഅത്ത് ജില്ലാ സെക്രട്ടറി കെ ഉണ്ണീന്‍കുട്ടി സഖാഫി പാലോട്, ജില്ലാ ഉപാധ്യ ക്ഷന്‍ എം സി അബ്ദുല്ല ഹാജി, എസ്.വൈ.എസ് ജില്ലാ സെക്രട്ടറി മാരായ ഷരീഫ് ചെര്‍പ്പുളശ്ശേരി, സിദ്ധീഖ് നിസാമി പാലക്കാട്, നാസ ര്‍ അലനല്ലൂര്‍, കേരള മുസ്ലിം ജമാഅത്ത് സോണ്‍ പ്രസിഡന്റ് അഷ്റ ഫ് അന്‍വരി, എസ്.എം.എ മേഖല സെക്രട്ടറി അബ്ദുല്‍ കരീം മൂഴിക്ക ല്‍, എസ്.വൈ.എസ് സോണ്‍ സെക്രട്ടറി അബ്ദുള്‍ ഖാദിര്‍ ഖാസിമി, എസ്.എസ്.എഫ് ജില്ലാ സെക്രട്ടറിമാരായ സയ്യിദ് യാസീന്‍ തങ്ങള്‍, ജഅഫര്‍ അലി, മുനീര്‍ അഹ്‌സനി ഒമ്മല, നസീഫ് അവണക്കുന്ന് സംബന്ധിച്ചു. എസ്.വൈ.എസ് ജില്ലാ സംസ്‌കാരികം സെക്രട്ടറി യഅഖൂബ് പൈലിപ്പുറം സ്വാഗതവും പി.സി സിദ്ധീഖ് സഖാഫി അരിയൂര്‍ നന്ദിയും പറഞ്ഞു.

ബ്രിട്ടീഷ് വിരുദ്ധ പോരാട്ടങ്ങളെ വര്‍ഗീയവല്‍ക്കരിക്കുന്നത് അപഹാസ്യം: ഡോ. ഹുസൈന്‍ രണ്ടത്താണി

മണ്ണാര്‍ക്കാട് : മലബാര്‍ സമരത്തെ മാപ്പിള ലഹളയാക്കി അവഹേളി ക്കുന്നവര്‍ സ്വയം പാരിഹാസ്യരാവുകയാണെന്ന് പ്രമുഖ ചരിത്രകാ രന്‍ ഡോ.ഹുസൈന്‍ രണ്ടത്താണി. ‘സ്വാതന്ത്ര്യ സമരത്തിന്റെ സ്മൃ തികാലങ്ങള്‍’ എന്ന പ്രമേയത്തില്‍ നടക്കുന്ന മലബാര്‍ സമരത്തി ന്റെ നൂറാം വാര്‍ഷികാചരണത്തിന്റെ ഭാഗമായി സമസ്ത കേരള സുന്നി യുവജന സംഘം (എസ്.വൈ.എസ്) പാലക്കാട് ജില്ലാ സാം സ്‌കാരികം ഡയരക്ട്രേറ്റിന്റെ ആഭിമുഖ്യത്തില്‍ മണ്ണാര്‍ക്കാട് കോ ടതിപ്പടി ഹോട്ടല്‍ എമറാള്‍ഡില്‍ വെച്ച് സംഘടിപ്പിച്ച ഹിസ്റ്റോറിക്ക ല്‍ ഡയലോഗില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ചരിത്രത്തെ വളച്ചൊടിച്ചും ദുര്‍വ്യാഖ്യാനം ചെയ്തും സ്വാതന്ത്ര്യസമര പോരാളികളുടെ മതമുദ്രകളും കുറ്റാരോപണങ്ങളും നടത്തുന്നവ രുടെ വിഭജന താല്‍പര്യങ്ങള്‍ കേരളീയ സമൂഹം തള്ളിക്കളയും. സൗഹാര്‍ദ്ദമായിരുന്നു മലബാറിന്റെ പാരമ്പര്യം. ഹിന്ദുമുസ്ലിം സഹോദരങ്ങള്‍ ഒന്നിച്ചു നിന്നുകൊണ്ടാണ് 1921 ല്‍ മലബാര്‍ സമരമെന്ന ബ്രിട്ടീഷ്, ജന്മിത്വ വിരുദ്ധ പോരാട്ടം നയിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!