മണ്ണാര്‍ക്കാട്: എംഇഎസ് കല്ലടി കോളേജില്‍ ഒന്നാം വര്‍ഷ വിദ്യാര്‍ ത്ഥി റാഗിങിനിരയായി.ബിഎസ് സി കമ്പ്യൂട്ടര്‍ സയന്‍സ് ഒന്നാം വ ര്‍ഷ വിദ്യാര്‍ത്ഥിയായ എടത്തനാട്ടുകര,നാലുകണ്ടം പാറക്കോട്ടില്‍ ഇംതിയാസിന്റെ മകന്‍ ഇബ്‌സാനെ (18) മുതിര്‍ന്ന വിദ്യാര്‍ത്ഥികള്‍ ചേ ര്‍ന്ന് മര്‍ദിച്ചതായാണ് പരാതി.

വെള്ളിയാഴ്ച ഉച്ച കഴിഞ്ഞ് 2.40 ഓടെയായിരുന്നു സംഭവം.ഗ്യാങ് രൂ പീകരിക്കുന്നതുമായി ബന്ധപ്പെട്ട നിര്‍ദേശം നിരാകരിച്ചതിന്റെ പേരിലാണ് മര്‍ദനമെന്ന് പറയപ്പെടുന്നു.കോളേജിലെ മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥികളായ അന്‍സില്‍,ജനീസ് ബാബു എന്നിവര്‍ ചേര്‍ന്ന് മര്‍ ദിച്ചതായാണ് പരാതി.കോളേജ് മൈതാനത്തേക്ക് കൂട്ടിക്കൊണ്ട് പോ യി ദേഹോപദ്രവം ഏല്‍പ്പിച്ചതായാണ് പരാതി.പരിക്കേറ്റ ഇബ്‌സാനെ വട്ടമ്പലം മദര്‍കെയര്‍ ആശുപത്രിയില്‍ ചികിത്സയില്‍ പ്രവേശിപ്പി ച്ചു.കോളേജില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ അധികൃതര്‍ ശ്രദ്ധിക്കണമെന്ന് മര്‍ദനമേറ്റ വിദ്യാര്‍ത്ഥിയുടെ പിതാ വ് ആവശ്യപ്പെട്ടു.കുറ്റക്കാര്‍ക്കെതിരെ കോളേജിന്റെ ഭാഗത്ത് നി ന്നും ശക്തമായ നടപടിയുണ്ടാകുമെന്നും തിങ്കളാഴ്ച ചേരുന്ന കൗണ്‍ സില്‍ യോഗത്തില്‍ ഇത് സംബന്ധിച്ച് തീരുമാനമെടുക്കുമെന്നും പ്രിന്‍സിപ്പാള്‍ അറിയിച്ചു.

അതേ സമയം റാഗിങ് സംഭവത്തില്‍ പരാതിയുടെ അടിസ്ഥാനത്തി ല്‍ കുറ്റക്കാര്‍ക്കെതിരെ കേസെടുത്തതായി മണ്ണാര്‍ക്കാട് പൊലീസ് അറിയിച്ചു.ജാമ്യമില്ലാ വകുപ്പായ കേരള പ്രൊഹിബിഷന്‍ ഓഫ് റാ ഗിങ് ആക്ട് 1998 സെക്ഷന്‍ നാല് ഉള്‍പ്പടെയുള്ള വകുപ്പുകള്‍ പ്രകാര മാണ് കേസ്.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!