അട്ടപ്പാടി : അട്ടപ്പാടിയില്‍ ഉണ്ടായ ശിശു മരണങ്ങളെക്കുറിച്ച് സമഗ്ര മായ അന്വേഷണം നടത്തണമെന്ന് യൂത്ത് കോണ്‍ഗ്രസ് ആവശ്യപ്പെ ട്ടു.പോഷകാഹാരക്കുറവ് മൂലം അട്ടപ്പാടിയില്‍ ബഹുഭൂരിപക്ഷം സ്ത്രീകളും വിളര്‍ച്ച ബാധിച്ചവരാണെന്ന് ആരോഗ്യ വകുപ്പ് സാക്ഷ്യ പ്പെടുത്തുന്നു.പോഷകാഹാര കിറ്റുകള്‍ പോലും അംഗനവാടികള്‍ വ ഴി നല്‍കുന്നില്ല.ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് ഇത് പോലെ തുടരെ തുടരെ ശിശു മരണം സംഭവിച്ചപ്പോള്‍, മരിച്ചു പോയ കുട്ടികളെ എല്ലാം ഗര്‍ഭം ധരിച്ചത് യുഡിഎഫ് സര്‍ക്കാരിന്റെ കാല ത്ത് ആണെന്ന എന്ന പ്രസ്താവനയാണ് അന്നത്തെ പട്ടിക വര്‍ഗ്ഗ വകുപ്പ് മന്ത്രി എ.കെ.ബാലന്‍ നടത്തിയത്.അത്രയ്ക്ക് നിസ്സാരമായി സര്‍ക്കാ ര്‍ ഇത്തരം വിഷയങ്ങളെ കൈകാര്യം ചെയ്തതിന്റെ ഫലമായാണ് ഇ പ്പോഴും ശിശുമരണം തുടരുന്നത്.
പിന്നോക്ക ജനവിഭാഗങ്ങളുടെ ക്ഷേമത്തിനും,വികസനത്തിനും ചു മതലപ്പെട്ട ഉദ്യോഗസ്ഥര്‍ അവരെ ചൂഷണം ചെയ്യുകയാണ്. അട്ടപ്പാടി യിലേത് ശിശുമരണങ്ങള്‍ അല്ല കൊലപാതകമാണെന്നും സംസ്ഥാന സര്‍ക്കാറും,വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരുമാണ് കുറ്റക്കാരെ ന്ന് യൂത്ത് കോണ്‍ഗ്രസ് ആരോപിച്ചു.അട്ടപ്പാടിയോടുള്ള സംസ്ഥാന സര്‍ക്കാറിന്റെ വിവേചനത്തിലും,ഉദ്യോഗസ്ഥ അനാസ്ഥക്കുമെതി രെ യൂത്ത് കോണ്‍ഗ്രസ് മണ്ണാര്‍ക്കാട് നിയോജക മണ്ഡലം കമ്മിറ്റി യുടെ നേതൃത്വത്തില്‍ ധര്‍ണ്ണയും,പ്രതിഷേധാത്മകമായി പോഷകാ ഹാര കിറ്റ് വിതരണവും ഡിസംബര്‍ 2 വ്യാഴം രാവിലെ 10.30 മണിക്ക് അഗളി മിനിസിവില്‍ സ്റ്റേഷനു മുന്‍മ്പില്‍ സംഘടിപ്പിക്കും .സം സ്ഥാന, ജില്ലാ,നിയോജകമണ്ഡലം നേതാക്കള്‍ സമരത്തില്‍ പങ്കെ ടുക്കും എന്നും നിയോജകമണ്ഡലം യൂത്ത് കോണ്‍ഗ്രസ് പ്രസിഡണ്ട് ഗിരീഷ് ഗുപ്ത അറിയിച്ചു.