തിരുവനന്തപുരം: പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥര്‍ റോഡുക ളുടെ അവസ്ഥ ഓരോ മാസവും പരിശോധിച്ച് ഫോട്ടോ സഹിതം റി പ്പോര്‍ട്ട് നല്‍കുന്നതിന് നടപടിയായതായി മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. അടുത്ത വര്‍ഷം ആദ്യം ഇത് ആരംഭിക്കും. ഒരു അസിസ്റ്റ ന്റ് എക്സിക്യൂട്ടീവ് എന്‍ജിനിയറുടെ പരിധിയില്‍ 500 കിലോമീറ്റര്‍ റോഡ് ആണ് വരുന്നത്. ഇത് പരിശോധിച്ചാണ് ഫോട്ടോ സഹിതമു ള്ള റിപ്പോര്‍ട്ട് നല്‍കേണ്ടത്. റിപ്പോര്‍ട്ട് ചീഫ് എന്‍ജിനിയറും മന്ത്രി യുടെ ഓഫീസിലും പരിശോധിക്കാന്‍ സംവിധാനമുണ്ടാകും. റോഡു കളുടെ ഗുണനിലവാരം പരിശോധിക്കാന്‍ പ്രത്യേക ടീം രൂപീകരി ക്കുമെന്നും മന്ത്രി പറഞ്ഞു.

സംസ്ഥാനത്തെ റോഡുകളുടെ പരിപാലന കാലാവധി പരസ്യപ്പെടു ത്തുന്നതിന്റെ സംസ്ഥാനതല ഉദ്ഘാടനം ഡിസംബര്‍ നാലിന് രാവി ലെ 9 ന് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസും ചലച്ചിത്രതാരം ജയസൂര്യയും മാസ്‌ക്കറ്റ് ഹോട്ടലില്‍ നടക്കുന്ന ചടങ്ങില്‍ നിര്‍വഹി ക്കും. ഡിസംബര്‍ പത്തിനകം എല്ലാ മണ്ഡലങ്ങളിലും എം. എല്‍. എ മാര്‍ പദ്ധതി ഉദ്ഘാടനം ചെയ്യും. ഒന്നാം ഘട്ടത്തില്‍ റോഡുകളുടെ വിശദാംശങ്ങള്‍ വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചിരുന്നു. രണ്ടാം ഘ ട്ടത്തില്‍ റോഡുകളില്‍ ഡി. എല്‍. പി ബോര്‍ഡുകള്‍ സ്ഥാപിക്കും. ഇതില്‍ റോഡിന്റെ വിശദാംശങ്ങളും കരാറുകാരന്റെ പേര്, ഫോ ണ്‍ നമ്പര്‍, ബന്ധപ്പെട്ട പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥന്റെ പേ ര്, ഫോണ്‍ നമ്പര്‍ എന്നിവ ഉണ്ടാവും.

സംസ്ഥാനത്തെ 2514 പദ്ധതികളില്‍ ഡി. എല്‍. പി നിലനില്‍ക്കുന്നു ണ്ടെന്ന് മന്ത്രി പറഞ്ഞു.മഴ മാറുന്നതോടെ റോഡുകളുടെ അറ്റകുറ്റപ്പ ണികള്‍ ആരംഭിക്കും. മഴക്കാലത്തും റോഡ് പണി നടത്താന്‍ കഴിയു ന്ന സാങ്കേതിക വിദ്യയുടെ സാധ്യത പരിഗണിക്കുന്നുണ്ട്. മലേഷ്യ യില്‍ ഇത്തരത്തിലുള്ള സംവിധാനം ഉപയോഗിക്കുന്നുണ്ട്. അറ്റകുറ്റ പ്പണികള്‍ക്കായി 273.41 കോടി രൂപ സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ട്. മു ന്‍വര്‍ഷം ഇത് 180 കോടി രൂപയായിരുന്നു. പരിപാലന കാലവാധി കഴിയുന്ന റോഡുകള്‍ക്ക് റണ്ണിങ് കോണ്‍ട്രാക്ട് നല്‍കും.

സംസ്ഥാനത്ത് ആദ്യമായാണ് ഇത്തരമൊരു നടപടി. ഇതിനായി 137.41 കോടി രൂപ അനുവദിച്ചു. റോഡുകള്‍ തകരാതിരിക്കാന്‍ മികച്ച ഡ്രെയിനേജ് സംവിധാനം അത്യന്താപേക്ഷിതമാണെന്ന് മന്ത്രി അഭിപ്രായപ്പെട്ടു. സംസ്ഥാനത്തെ പൊതുമരാമത്ത് വകുപ്പി ന്റെ റെസ്റ്റ് ഹൗസുകള്‍ പൊതുജനങ്ങള്‍ക്ക് തുറന്നു കൊടുത്ത തിലൂടെ ഒരു മാസം കൊണ്ട് 27, 84,213 രൂപ ലഭിച്ചു. 4604 പേര്‍ ഓ ണ്‍ലൈനില്‍ റെസ്റ്റ് ഹൗസുകള്‍ ബുക്ക് ചെയ്തതായി മന്ത്രി പറഞ്ഞു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!