മണ്ണാര്‍ക്കാട്: വിദ്യാലയകാലത്തെ നിറമുള്ള ഓര്‍മ്മകള്‍ പുതുക്കി മ ണ്ണാര്‍ക്കാട് എംഇഎസ് ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ ആദ്യ ബാച്ചി ലെ വിദ്യാര്‍ത്ഥികള്‍ ഒത്തുചേര്‍ന്നു.പതിനെട്ട് വര്‍ഷങ്ങള്‍ക്ക് ശേഷ മാണ് മധുരസ്മരണകളുടെ കൈപിടിച്ച് വീണ്ടും ഇവര്‍ പഴയവിദ്യാല യത്തിലേക്ക് തിരിച്ചെത്തിയത്.വിദ്യാലയത്തിന്റെ പടിയിറങ്ങി പോയ ശേഷം വര്‍ഷങ്ങള്‍ കഴിഞ്ഞുള്ള കണ്ടുമുട്ടലായിരുന്നു പലര്‍ ക്കുമിത്.ഒത്ത് ചേരലിന്റെ ആശ്ചര്യവും അമ്പരപ്പും ആഹ്ലാദവു മൊക്കെയായി വിദ്യപകര്‍ന്ന വിദ്യാലയത്തിലെ മറക്കാനാകാത്ത ഓര്‍മ്മകളും പങ്കുവെച്ചു.
ഹൈസ്‌കൂള്‍ പ്രധാന അധ്യാപിക ഐഷാബി ടീച്ചര്‍ ഉദ്ഘാടനം ചെ യ്തു.ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഉബൈദുള്ള അധ്യ ക്ഷനായി.സ്‌കൂള്‍പ്രഥമ പ്രിന്‍സിപ്പല്‍ ത്വല്‍ഹത് മാസ്റ്റര്‍ മുഖ്യാതി ഥിയായിരുന്നു.പ്രഥമ പിടിഎ പ്രസിഡണ്ട് കെ.ഹംസ മാസ്റ്റര്‍, അധ്യാ പകരായ കരീം,ജലീല്‍,ഹഫ്‌സ,സൈതലവി,പൂര്‍വ്വ വിദ്യാ ര്‍ത്ഥിയും കാരാകുര്‍ശ്ശി പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ നാസര്‍, എന്നി വര്‍ സംസാരിച്ചു.മരണമടഞ്ഞ സുരയ്യ ടീച്ചര്‍,സല്‍മാന്‍ ഫാരിസ് എ ന്നിവരെ അനുസ്മരിച്ചു.വഹീദ്,നാസര്‍,സക്കീര്‍ മോതിക്കല്‍ എന്നിവ രുടെ മാപ്പിളപ്പാട്ടും അരങ്ങേറി.ഷൈമ സ്വാഗതവും ശിഹാബുദ്ധീന്‍ നന്ദിയും പറഞ്ഞു.