നോർക്കയും ജർമൻ ഫെഡറൽ എംപ്ലോയ്‌മെന്റ് ഏജൻസിയും വ്യാഴാഴ്ച ധാരണാപത്രം ഒപ്പുവയ്ക്കും

തിരുവനന്തപുരം: കേരളത്തിൽ നിന്നുള്ള നഴ്‌സിംഗ് റിക്രൂട്ട്‌മെന്റി ൽ അനന്തസാധ്യകൾക്ക് വഴിതുറന്ന് നോർക്ക റൂട്ട്‌സും ജർമനിയി ലെ ആരോഗ്യമേഖലയിൽ വിദേശ റിക്രൂട്ട്‌മെന്റ് നടത്താൻ അധി കാരമുള്ള സർക്കാർ ഏജൻസിയായ ഫെഡറൽ എംപ്ലോയ്‌മെന്റ് ഏ ജൻസിയും  മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിദ്ധ്യത്തിൽ ഡിസംബർ രണ്ട് വ്യാഴാഴ്ച ധാരണാപത്രത്തിൽ ഒപ്പുവയ്ക്കും.

ആഗോ ളതൊഴിൽ മേഖലയിലെ മാറ്റങ്ങളെ തുടർന്ന് മലയാളികളു ടെ പരമ്പ രാഗത കുടിയേറ്റ കേന്ദ്രങ്ങൾക്കു പുറമെയുള്ള സാധ്യതക ൾ കണ്ടെ ത്താനുള്ള നോർക്കയുടെ ശ്രമഫലമായാണ് ലോകത്തിലെ ഏറ്റവും ശക്തമായ വ്യവസായവത്കൃത രാജ്യമായ ജർമനിയിലെ ആരോഗ്യ മേഖലയിലേക്ക് റിക്രൂട്ട്‌മെന്റിന് വഴി തുറന്നിരിക്കുന്നത്. ട്രിപ്പിൾ വിൻ എന്നു നാമകരണം ചെയ്തിരിക്കുന്ന ജർമൻ റിക്രൂട്ട്മെ ന്റ് പദ്ധതി ഇന്ത്യയിൽത്തന്നെ സർക്കാർ തലത്തിൽ  ജർമനിയി ലേ ക്കുള്ള ആദ്യത്തെ കുടിയേറ്റ പദ്ധതിയാണ്.മറ്റ് യൂറോപ്യൻ രാജ്യങ്ങ ളിലടക്കമുള്ള  വിപുലമായ കുടിയേറ്റ സാധ്യതകൾ പ്രയോജനപ്പെടു ത്തു ന്നതിനുള്ള ആദ്യപടിയായാണ് ട്രിപ്പിൾ വിൻ കണക്കാപ്പെടുന്ന ത്.


കോവിഡാനന്തരം ആഗോളതൊഴിൽ മേഖലയിലെ മാറ്റങ്ങളുടെ പ ശ്ചാത്തലത്തിൽ ജർമനിയിൽ പതിനായിരക്കണക്കിന് നഴ്‌സിംഗ് ഒഴിവുകളാണ് ഉണ്ടാകുമെന്ന് കരുതുന്നത്. അടുത്ത പതിറ്റാണ്ടിൽ ആരോഗ്യ മേഖലയിൽ ലോകമെങ്ങും 25 ലക്ഷത്തിൽ അധികം ഒഴി വുകളും പ്രതീക്ഷക്കപ്പെടുന്നു. പ്രതിവർഷം  കേരളത്തിൽ 8500ലധി കം നഴ്‌സിംഗ് ബിരുദധാരികൾ പുറത്തിറങ്ങുന്നുണ്ട്. ഏറ്റവും മികച്ച ഉദ്യോഗാർഥികളെ റിക്രൂട്ടുചെയ്യാൻ സാധിക്കുമെന്ന ആത്മവിശ്വാ സത്തിലാണ് നോർക്ക റൂട്ട്‌സ്.ജർമനിയിൽ നഴ്‌സിംഗ് ലൈസൻസ് ലഭിച്ച് ജോലി ചെയ്യണമെങ്കിൽ ജർമൻ ഭാഷാ വൈദഗ്ദ്യവും ഗവൺ മെന്റ് അംഗീകരിച്ച നഴ്‌സിംഗ് ബിരുദവും  ആവശ്യമാണ്.  ജർമൻ ഭാഷയിൽ ബി2 ലെവൽ യോഗ്യതയാണ് ജർമനിയിൽ നഴ്സ് ആയി ജോ ലി ചെയ്യേണ്ടതിനുള്ള അടിസ്ഥാന ഭാഷായോഗ്യത. എന്നാൽ നോർ ക്ക വഴി റിക്രൂട്ട് ചെയ്യപ്പെടുന്നവർക്ക് ബി1 ലെവൽ യോഗ്യത നേടി ജർമനിയിൽ എത്തിയതിനു ശേഷം ബി2 ലെവൽ യോഗ്യത കൈവ രിച്ചാൽ മതിയാകും.ജർമനിയിലേക്ക് പോകാൻ ആഗ്രഹിക്കുന്ന നഴ്‌സിംഗ് വിദ്യാർഥികളെ കേരളത്തിൽ തന്നെ ഇന്റർവ്യു നടത്തി, സെലക്ട് ചെയ്യപ്പെട്ടുന്നവർക്ക് ഗൊയ്‌തെ സെൻട്രം (Goethe Centram) മുഖേന ജർമൻ ഭാഷാ പ്രാവീണ്യം  നേടുന്നതിന് സൗജന്യമായി അവ സരം ഒരുക്കും. പരിശീലനം നൽകുന്ന അവസരത്തിൽ തന്നെ ഉദ്യോ ഗാർഥികളുടെ  സർട്ടിഫിക്കറ്റ് അറ്റസ്റ്റേഷൻ, ലീഗലൈസേഷൻ തുട ങ്ങിയ പ്രവർത്തനങ്ങൾ ആരംഭിക്കും. ജർമൻ ഭാഷയിൽ ബി2, ബി1 ലെവൽ പാസ്സാകുന്ന മുറയ്ക്ക് 250 യൂറോ വീതം ക്യാഷ് അവാർഡും പഠിതാക്കൾക്ക് ലഭിക്കും.ബി1   ലെവൽ പാസായാൽ ഉടൻ തന്നെ വിസ നടപടികൾ ആരംഭിക്കുകയും എത്രയും വേഗം ജർമനിയി ലേക്ക് പോകാനും കഴിയും.

തുടർന്ന് ബി2 ലെവൽ ഭാഷാ പരിശീലനവും ജർമനിയിലെ ലൈസെ ൻസിങ് പരീക്ഷക്കുള്ള പരീശീലനവും ജർമനിയിലെ തൊഴിൽ ദാ താവ് നല്കും. ജർമനിയിൽ എത്തി ഒരു വർഷത്തിനുള്ളിൽ ഈ പരീ ക്ഷകൾ പാസ്സായി ലൈസൻസ് നേടേണ്ടതാണ്. ഒരു വർഷത്തിനു ള്ളിൽ പാസാകാത്ത പക്ഷം ശരിയായ കാരണം ബോധിപ്പിച്ചാൽ മൂ ന്നു വർഷം വരെ സമയം ലഭിക്കും.ജർമനിയിൽ എത്തി പരീക്ഷ പാ സ്സാകുന്നവരെയുള്ള കാലയളവിൽ കെയർ ഹോമുകളിൽ ജോലി ചെയ്യുന്നതിനും ജർമൻ പൗരൻമാർക്ക് തുല്ല്യമായ ശമ്പളം ലഭിക്കുന്ന തിനും അവസരമുണ്ട്. കോവിഡിന്റെ പുതിയ വകഭേദത്തിന്റെ ആവിർഭാവത്തെത്തുടർന്ന്  രാജ്യങ്ങൾ അന്താരാഷ്ട്ര യാത്രകൾക്ക് വിലക്കേർപ്പെടുത്തിയ  സാഹചര്യത്തിൽ ഇന്ത്യയിലെ ജർമൻ ഫെഡ റൽ ഫോറിൻ ഓഫീസിലെ കോൺസുലർ ജനറൽ അച്ചിം ബുർക്കാ ർട്ട്, ജർമൻ എംബസിയിലെ സോഷ്യൽ ആന്റ് ലേബർ അഫേയഴ്‌സ് വകുപ്പിലെ കോൺസുലർ തിമോത്തി ഫെൽഡർ റൗസറ്റി എന്നിവ രാണ് ധാരണാ പത്രം ഒപ്പുവയ്ക്കാൻ കേരളത്തിൽ എത്തുന്നത്. രാവി ലെ 10.30ന് മുഖ്യമന്ത്രിയുടെ ചേംബറിൽ നടക്കുന്ന ചടങ്ങിൽ നോർ ക്ക റൂട്‌സ് സി.ഇ.ഒ  കെ.ഹരികൃഷ്ണൻ നമ്പൂതിരിയും കോൺസിലർ ജനറൽ അച്ചിം ബുർക്കാർട്ടും ധാരണപത്രം കൈമാറും. നോർക്ക റസിഡന്റ് വൈസ് ചെയർമാൻ പി.ശ്രീരാമകൃഷ്ണൻ, നോർക്ക പ്രിൻ സിപ്പൽ  സെക്രട്ടറി ഡോ. കെ. ഇളങ്കോവൻ, ജർമൻ ഹോണററി കോൺസൽ സയ്ദ് ഇബ്രാഹിം  എന്നിവർ പങ്കെടുക്കും.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!