മണ്ണാർക്കാട്:സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെ ആഭിമുഖ്യ ത്തിൽ മണ്ണാർക്കാട് നജാത്ത് ആർട്സ് ആന്റ് സയൻസ് കോളേജിൽ ആദ്യ വർഷ ബിരുദ വിദ്യാർത്ഥിനികൾക്കായി ചതുർ ദിന പ്രീമാരി റ്റൽ കൗൺസിലിങ് പരിശീലന പരിപാടി സംഘടിപ്പിച്ചു.മണ്ണാർക്കാട് നഗരസഭ ചെയർമാൻ സി.മുഹമ്മദ് ബഷീർ ഉദ്ഘാടനം നിർവഹി ച്ചു.കോളേജ് പ്രിൻസിപ്പൽ പ്രൊഫ.മുഹമ്മദലി അധ്യക്ഷത വഹിച്ചു .പാലക്കാട് മൈനോറിറ്റി പരിശീലന കേന്ദ്രം പ്രിൻസിപ്പൽ ഡോ:കെ. വാസുദേവൻ പിള്ള മുഖ്യ പ്രഭാഷണം നിർവഹിച്ചു.നല്ല കുടുംബാന്ത രീക്ഷവും സാമൂഹിക പ്രതിബദ്ധതയുമുള്ളവരാക്കി പുതുതലമുറ യെ വളർത്തുകയെന്ന ലക്ഷ്യത്തിലാണ് കൗൺസിലിങ് നടത്തിവരു ന്നതെന്ന് ഡോ. കെ.വാസുദേവൻ പിള്ള പറഞ്ഞു. 4 ദിവസത്തെ കൗ ൺസിലിങ് തിങ്കളാഴ്ചയാണ് ആരംഭിച്ചത്.വ്യാഴാഴ്ച്ച സമാപിക്കും.4 ദിവസങ്ങളിലായി 8 സെക്ഷനുകളായാണ് കൗൺസിലിങ് ക്ലാസുക ൾ നടക്കുന്നത്.