മണ്ണാര്‍ക്കാട്:ഭൂരഹിതര്‍ക്ക് ഭൂമി നല്‍കണമെന്നാവശ്യപ്പെട്ട് വെല്‍ ഫെയര്‍ പാര്‍ട്ടി മണ്ണാര്‍ക്കാട് താലൂക്ക് ഓഫീസിലേക്ക് മാര്‍ച്ച് നടത്തി. സംസ്ഥാന വ്യാപകമായി ഭൂരഹിതരെ സംഘടിപ്പിച് നടത്തുന്ന ഭൂസ മരത്തിന്റെ ഭാഗമായാണ് സമരം.മാര്‍ച്ച് താലൂക്ക് ഓഫീസിന് മുന്‍ പില്‍ പോലീസ് തടഞ്ഞു.ഭൂസമരസമിതി സംസ്ഥാന കമ്മിറ്റി അംഗം മുനീബ് കാരക്കുന്ന് മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. ഭൂസമരങ്ങളുടെ ചരി ത്ര പാരമ്പര്യം അവകാശപ്പെടുന്ന സി.പി.എം തുടര്‍ ഭരണം ലഭിച്ചി ട്ടും ഭൂരഹിതരെയും, ഭവനരഹിതരെയും വഞ്ചിക്കുകയാണെ ന്നും, 3 സെന്റ് കോളനികളിലും തീപ്പെട്ടി കൂട് പോലുള്ള ഫ്‌ലാറ്റുകളിലും പാവപ്പെട്ട ജനങ്ങളെ കുടിയിരുത്തുന്നതിന് പകരം സ്വതന്ത്രമായി അഭിമാനത്തോടെ ജീവിക്കാന്‍ 5 സെന്റ് ഭൂമിയും,സുരക്ഷിതവും, താമസയോഗ്യവുമായ വീടും നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാവണമെ ന്നും ഇല്ലെങ്കില്‍ ശക്തമായ സമരങ്ങള്‍ തുടരുമെന്നും മുനീബ് പറ ഞ്ഞു.
മണ്ഡലം പ്രസിഡന്റ് ജമാല്‍ എടത്തനാട്ടുകര അദ്ധക്ഷനായി.ജില്ലാ സമര വകുപ്പ് കണ്‍വീനര്‍ സെയ്ദ് ഇബ്രാഹിം,ജില്ലാ മീഡിയ സെക്ര ട്ടറി കെ.വി. അമീര്‍,ജില്ലാ കമ്മിറ്റി അംഗം മൂസ കരിങ്കല്ലത്താണി എന്നിവര്‍ സംസാരിച്ചു.ഭൂരഹിതര്‍ക്ക് ഭൂമി ലഭ്യമാക്കണം എന്നാവശ്യ പ്പെട്ടുള്ള നിവേദനം തഹസില്‍ദാര്‍ക്ക് കൈമാറി.മാര്‍ച്ചിന് മണ്ഡലം സെക്രട്ടറി കെ. അബദുല്‍ അസീസ്,ട്രഷറര്‍ സി.എ . സഈദ്,മജീദ് കുന്നപ്പള്ളി,സിദ്ധീഖ് കുന്തിപ്പുഴ,എല്‍സമ്മ, എ. പി.റംല, പി.ടി.കമറു, റസാഖ്,പി.സുബൈര്‍, കെ.കെ അബ്ദുല്ല, റഹിം,ക.വി.റഫീഖ് ,പി.വ ഹാബ്,ഷാജഹാന്‍,കെ.നിയാസ്,വി. നാസര്‍, അന്‍വര്‍ എന്നിവര്‍ നേ തൃത്വം നല്‍കി.