കോട്ടോപ്പാടം: ആത്മീയ പണ്ഡിതന്മാര്‍ വാക്കിലും പ്രവര്‍ത്തിയിലും സംശുദ്ധരായിരിക്കണമെന്ന് സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജി ഫ്രി മുത്തുക്കോയ തങ്ങള്‍. ആത്മീയ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന വര്‍ക്ക് ത്യാഗമനോഭാവത്തോടൊപ്പം ഹൃദയവിശുദ്ധിയും ശരിയായ ഈമാന്റെ പ്രഭ ഹൃദയത്തില്‍ നിന്നുണ്ടാകണമെന്നും അദ്ദേഹം പറ ഞ്ഞു. കോട്ടോപ്പാടം സി.കെ.എം സ്വാദിഖ് മുസ്ലിയാര്‍ നഗറില്‍ സമ സ്ത കേരള ജംഇയ്യത്തുല്‍ ഉലമ 50ാം വാര്‍ഷികത്തിന്റെ ഭാഗമായി ന ടത്തിയ ജില്ലാ ഉലമാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു ത ങ്ങള്‍.
ഓരോ പണ്ഡിതരിലും അടിസ്ഥാനഗുണങ്ങളുണ്ടായിരിക്കണം. നി യ്യത്ത് അനുസരിച്ച പ്രവര്‍ത്തനങ്ങള്‍ക്ക് മാത്രമേ അര്‍ഹിക്കുന്ന വള ര്‍ച്ച ലഭിക്കുകയുള്ളൂ. പൂര്‍വസൂരികളായ മുന്‍ഗാമികള്‍ സഹിച്ച ത്യാ ഗങ്ങളുടേയും പ്രയാസങ്ങളുടേയും ഫലമാണ് ഇന്നത്തെ വളര്‍ച്ചയു ടെ അടിസ്ഥാനം. വിദ്വേഷം, അസൂയ, അസഹിഷ്ണുത എന്നിവയില്ലാ തെ നേതാക്കള്‍ പ്രവര്‍ത്തിച്ചതുകൊണ്ടാണ് സമസ്ത ഉന്നതിയില്‍ എ ത്തിയത്. ഹൃദയവിശുദ്ധിയുള്ള വാക്കുകളും പ്രവര്‍ത്തിയും ഉറപ്പു വരുത്തിയാകണം പണ്ഡിതര്‍ പ്രവര്‍ത്തിക്കേണ്ടത്. അദ്ഭുതങ്ങള്‍ കാണിക്കുന്നവരേയല്ല, അറിവുള്ളവരേയും സംശുദ്ധിയുള്ളവരേയു മാണ് വിശ്വാസികള്‍ പിന്‍പറ്റേണ്ടതെന്നും തങ്ങള്‍ പറഞ്ഞു.
ജില്ലാ ട്രഷറര്‍ എം.പി കുഞ്ഞി മുഹമ്മദ് മുസ്ലിയാര്‍ അധ്യക്ഷനായി. സമസ്ത സെക്രട്ടറി പ്രൊഫ. കെ.ആലികുട്ടി മുസ്ലിയാര്‍ മുഖ്യപ്രഭാഷ ണം നിര്‍വഹിച്ചു. മുശാവറ അംഗം എം.വി. ഇസ്മാഈല്‍ മുസ്ലിയാര്‍, എം.പി മുസ്തഫല്‍ ഫൈസി, അബ്ദുസമദ് പൂക്കോട്ടൂര്‍, അബ്ദുറഹ്മാന്‍ മുത്തുക്കായ തങ്ങള്‍ വല്ലപ്പുഴ, സി.പി വാപ്പു മുസ്ല്യാര്‍, കൊടക് അ ബ്ദുറഹ്മാന്‍ മുസ്ല്യാര്‍, സി.മുഹമ്മദാലി ഫൈസി കോട്ടോപ്പാടം, സ്വ ലാഹുദ്ധീന്‍ ഫൈസി വല്ലപ്പുഴ, സി.പി മുഹമ്മദ് കുട്ടി, ബഷീര്‍ ഫൈ സി ആലത്തൂര്‍, എം.പി അബ്ദുല്‍ ഖാദര്‍ ദാരിമി, ടി.എച്. സുലൈ മാന്‍ ദാരിമി കോണിക്കഴി, സി.പി മുഹമ്മദ് കുട്ടി മുസ്ലിയാര്‍ ചെ മ്പുലങ്ങാട്, മുഹമ്മദ് കുട്ടി ഫൈസി അലനല്ലൂര്‍, സി.മുഹമ്മദ് മുസ്ലി യാര്‍, അബ്ദുല്‍ കരീം മുസ്ലിയാര്‍, ഹബീബ് ഫൈസി കോട്ടോപ്പാടം, മുസ്തഫ അശ്റഫി കക്കുപ്പടി, ഉസ്മാന്‍ ഫൈസി കച്ചേരിപറമ്പ്, ശമീര്‍ ഫൈസി കോട്ടോപ്പാടം, ഇ.വി ഖാജാജ ദാരിമി തൂത, ടി.പി അബൂബ ക്കര്‍ മുസ്ലിയാര്‍ പാലക്കോട്, എ.പി ജലീല്‍ ഫൈസി, ടി.എ റസാഖ് മാസ്റ്റര്‍, നാസര്‍ കാളംബാറ, സാദാ ലിയാഖത്തലിഖാന്‍ ഹാജി കല്ല ടിക്കോട്, അഷ്റഫ് ഹാജി, റഹീം ഫൈസി, അന്‍വര്‍സാദിഖ് ഫൈ സി, സുബൈര്‍ മൗലവി പ്രസംഗിച്ചു. പി.കെ ഇമ്പിച്ചി കോയതങ്ങള്‍ കൊടക്കാട് പതാക ഉയര്‍ത്തി. പി.കെ ഇമ്പിച്ചി കോയതങ്ങള്‍ പഴയ ലക്കിടി സമാപന പ്രാര്‍ത്ഥന നടത്തി. ജില്ല സെക്രട്ടറി ഇ. അലവി ഫൈസി കുളപ്പറമ്പ് സ്വാഗതവും ജില്ല വര്‍ക്കിംഗ് സെക്രട്ടറി കെ.സി അബൂബക്കര്‍ ദാരിമി കച്ചേരിപറമ്പ് നന്ദിയും പറഞ്ഞു.