മണ്ണാര്‍ക്കാട്:വഖഫ് ബോര്‍ഡ് നിയമനങ്ങള്‍ പി.എസ്.സിക്ക് വിട്ട സം സ്ഥാന സര്‍ക്കാര്‍ നടപടി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റി ആഹ്വാനം ചെയ്ത പ്രക്ഷോഭ പരിപാടിക ളുടെ ഭാഗമായി മണ്ണാര്‍ക്കാട് നിയോജകമണ്ഡലം മുസ്ലിം ലീഗ് ക മ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ മാര്‍ച്ചും,ബഹുജന ധര്‍ണ യും നടത്തി.
പൊതുമരാമത്ത് ഓഫീസിന് മുന്നില്‍ നടന്ന ധര്‍ണ മുസ്ലിം ലീഗ് ജി ല്ലാ പ്രസിഡണ്ട് കളത്തില്‍ അബ്ദുള്ള ഉദ്ഘാടനം ചെയ്തു.വഖഫ് ബോ ര്‍ഡി നെ തകര്‍ക്കാനുള്ള ഗൂഢാലോചന സംശയിക്കേണ്ടിയിരിക്കു ന്നുവെന്നും മുസ്ലിംകളുടെ വിശ്വാസവുമാ ബന്ധപ്പെട്ട വഖഫ് ബോ ര്‍ഡില്‍ അവിശ്വാസി കള്‍ക്ക് കൂടി അവസരം ലഭിക്കാനിടയാകുന്ന സര്‍ക്കാര്‍ തീരുമാനം പിന്‍വലിക്കണമെന്നും കളത്തില്‍ അബ്ദുള്ള ആവശ്യപ്പെട്ടു.അബ്ദുസമദ് പൂക്കോട്ടൂര്‍ മുഖ്യപ്രഭാഷണം നടത്തി. മുസ്ലിം വിരുദ്ധതയാ ണ് ഇടത് സര്‍ക്കാരിന്റെ മുഖമുദ്രയെന്ന് അടി വരയിടുകയാണ് ഇത്തരം നിലപാടുകളും തീരുമാനങ്ങളുമെന്ന് അ ബ്ദുസമദ് പൂക്കോട്ടൂര്‍ പറഞ്ഞു.വിശ്വാസവുമായ ബന്ധപ്പെട്ട വിഷയ ങ്ങളില്‍ എന്നും വഞ്ചനാപരമായ നയങ്ങളാണ് ഇടത് പക്ഷം സ്വീക രിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നിയോജകമണ്ഡലം പ്രസിഡണ്ട് ടി.എ.സലാം മാസ്റ്റര്‍ അധ്യക്ഷനായി. ജനറല്‍ സെക്രട്ടറി സി.മുഹമ്മദ് ബഷീര്‍,ജില്ലാ ഭാരവാഹികളായ പൊന്‍പാറ കോയക്കുട്ടി, അഡ്വ.ടി.എ.സിദ്ദീഖ്,കല്ലടി അബൂബക്കര്‍, റഷീദ് ആലായന്‍, യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി ഗഫൂര്‍ കോല്‍ ക്കളത്തില്‍, മുസ് ലിം ലീഗ് മണ്ഡലം ട്രഷറര്‍ ഹുസൈന്‍ കോളശ്ശേ രി,ഭാരവാഹികളായ എം.മമ്മദ്ഹാജി,എം.പി.എ.ബക്കര്‍ മാസ്റ്റര്‍, തച്ച മ്പറ്റ ഹംസ, കെ.ആലിപ്പുഹാജി,ഒ.ചേക്കു മാസ്റ്റര്‍, എം.കെ.മുഹമ്മദ ലി,ആലായന്‍ മുഹമ്മദലി, ഹമീദ് കൊമ്പത്ത്,റഷീദ് മുത്തനില്‍, ഹു സൈന്‍ കളത്തില്‍,നാസര്‍ പുളിക്കല്‍,കെ.ടി.അബ്ദുള്ള,സ്വതന്ത്ര ക ര്‍ഷക സംഘം ജില്ലാ ജനറല്‍ സെക്രട്ടറി കെ.ഹംസ, എസ്.ടി.യു ജി ല്ലാ ട്രഷറര്‍ കെ.ടി.ഹംസപ്പ,പ്രവാസി ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി ബഷീര്‍ തെക്കന്‍, യൂത്ത് ലീഗ് മണ്ഡലം പ്രസിഡണ്ട് ഷമീര്‍ പഴേരി, ജനറല്‍ സെക്രട്ടറി മുനീര്‍ താളിയില്‍, ജില്ലാ ഭാരവാഹികളായ നൗ ഷാദ് വെള്ളപ്പാടം, അഡ്വ.നൗഫല്‍ കളത്തില്‍, എം.എസ്.എഫ് മണ്ഡ ലം പ്രസിഡണ്ട് മനാഫ് കോട്ടോപ്പാടം, ജനറല്‍ സെക്രട്ടറി സജീര്‍ ച ങ്ങലീരി, ജില്ലാ ഭാരവാഹികളായ കെ.യു. ഹംസ,കെ.പി. അഫ് ലഹ് എന്നിവര്‍ സംസാരിച്ചു.
പി.മുഹമ്മദലി അന്‍സാരി, പാറശ്ശേരിഹസ്സന്‍,കെ.സി. അബ്ദുറഹ്മാന്‍, പി.ഷാനവാസ്,സി.പി.മൊയ്തീന്‍,കെ.പി.ഉമ്മര്‍,അസീസ് പച്ചീരി, ഉസ്മാ ന്‍ കൂരിക്കാടന്‍, മുജീബ് പെരുമ്പിടി,റഷീദ് കോല്‍പ്പാടം, ഷറഫു ചങ്ങലീരി, നാസര്‍ പാതാക്കര, എ.യൂസഫ് മിഷ്‌ക്കാത്തി തുടങ്ങിയ വര്‍ മാര്‍ച്ചിനും ധര്‍ണക്കും നേതൃത്വം നല്‍കി.