അലനല്ലൂര്‍:പഞ്ചായത്തില്‍ തെരുവുനായ ശല്ല്യം കാരണം ജനത്തിന് വഴി നടക്കാന്‍ വയ്യെന്ന അവസ്ഥയായി.നായ്ക്കളുടെ ആക്രമണം ഭ യന്ന് മദ്രസ വിദ്യാര്‍ത്ഥികളും പാല്‍,പത്രം വിതരണക്കാരും വടിയെ ടുത്ത് നടക്കേണ്ട നിലയിലാണ്.ഇടതടവില്ലാതെ വാഹനങ്ങള്‍ കടന്ന് പോകുന്ന കുമരംപുത്തൂര്‍ ഒലിപ്പുഴ സംസ്ഥാന പാതയോരത്തടക്കം തെരുവുനായ്ക്കള്‍ തമ്പടിക്കുന്നുണ്ട്.രാവിലെ മദ്രസയിലേക്കും സ് കൂളുകളിലേക്കുമുള്ള വിദ്യാര്‍ത്ഥികള്‍ ഭയപ്പാടോടെയാണ് ഇതുവ ഴി കടന്ന് പോകുന്നത്.വാഹനയാത്രക്കാര്‍ക്കും ഇവ ഭീഷണി തന്നെ. ഇരുചക്ര വാഹനങ്ങള്‍ക്ക് പിറകെ കൂടുകയും ചിലപ്പോള്‍ മുന്നിലേ ക്ക് എടുത്തു ചാടുകയും ചെയ്യുന്നത് അപകടങ്ങള്‍ക്ക് വഴിവെക്കു ന്നു.
കഴിഞ്ഞ ദിവസം ഉങ്ങുംപടിക്ക് സമീപം തെരുവുനായ കുറുകെ ചാ ടി ബൈക്ക് യാത്രികന്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്കാണ്. രാത്രികാല ങ്ങളിലാണ് ഇരുചക്രവാഹനയാത്രക്കാര്‍ക്ക് തെരുവുനായകള്‍ ഏറെ ഭീഷണിയാകുന്നത്.പ്രതീക്ഷിക്കാതെ മുന്നിലേക്ക് എടുത്തു ചാടുന്ന ഇവയെ കണ്ട് നിയന്ത്രണം വിട്ടാണ് ബൈക്ക് യാത്രികര്‍ അപകടത്തി ല്‍പ്പെടുന്നത്.പാതയോരങ്ങളിലും ആളൊഴിഞ്ഞ ഇടങ്ങളുമെല്ലാം ക യ്യടക്കി കൂട്ടമായി വിലസുന്ന നായകള്‍ കാല്‍നടയാത്രക്കാരുടെ പേ ടി സ്വപ്നമാണ്.അലനല്ലൂര്‍,കോട്ടപ്പള്ള ടൗണുകളിലും മറ്റ് ഗ്രാമ പ്രദേ ശങ്ങളിലുമെല്ലാം തെരുവുനായ്ക്കള്‍ പെറ്റുപെരുകിയിട്ടുണ്ട്. വര്‍ഷ ങ്ങളോളമായി ഇവയെ അമര്‍ച്ച ചെയ്യുന്നതിന് നടപടിയില്ലാത്തതാ ണ് നായശല്ല്യം ഇത്രയും അധികരിക്കാന്‍ കാരണം.പാതയോരങ്ങളി ല്‍ അറവുമാലിന്യം ഉള്‍പ്പടെ കൊണ്ട് തള്ളുന്ന പ്രവണത തെരുവു നായ്ക്കള്‍ക്ക് തടിച്ചു കൊഴുക്കാനും ഇടവരുത്തുന്നുണ്ട്.
തെരുവുനായ്ക്കളുടെ ജനനനിയന്ത്രണം ഏര്‍പ്പെടുത്തുന്നതിന് ജില്ലാ പഞ്ചായത്ത് മൃഗസംരക്ഷണ വകുപ്പുമായി ചേര്‍ന്ന് എബിസി (ആനി മല്‍ ബെര്‍ത്ത് കണ്‍ട്രോള്‍) പദ്ധതി നടപ്പിലാക്കുന്നുണ്ട്.ഇത് പ്രകാരം അലനല്ലൂര്‍ പഞ്ചായത്തിലും തെരുവുനായ്ക്കളെ വന്ധ്യംകരിക്കല്‍ നടത്തിയാല്‍ പ്രശ്‌നത്തിന് പരിഹാരമാകും.അടുത്തിടെ മണ്ണാര്‍ക്കാ ട് നഗരസഭയ്ക്ക് കീഴില്‍ ആരംഭിച്ച എബിസി സെന്ററില്‍ അലന ല്ലൂര്‍ പഞ്ചായത്തിലുള്ള തെരുവുനായ്ക്കളെ കൂടി വന്ധ്യംകരണം നടത്താന്‍ സൗകര്യമൊരുക്കി നല്‍കണമെന്ന് നഗരസഭ ചെയര്‍മാ നോട് അഭ്യര്‍ത്ഥിച്ചിട്ടുള്ളതായും മൃഗസംരക്ഷണ വകുപ്പ് അധികൃ തരുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുളളതായും അലനല്ലൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ ഹംസ അറിയിച്ചു.