മണ്ണാര്‍ക്കാട്: അട്ടപ്പാടിയില്‍ ശിശുമരണം തുടര്‍ക്കഥയാകുന്നതില്‍ പ്രതിഷേധവുമായി യൂത്ത് കോണ്‍ഗ്രസ്.അട്ടപ്പാടിയില്‍ ഒരു സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയുണ്ടായിട്ടും മണ്ണാര്‍ക്കാട് ആശുപത്രി യിലേക്കും പാലക്കാട് ജില്ലാ ആശുപത്രിയിലേക്കും പെരിന്തല്‍ മണ്ണ യിലെ ആശുപത്രികളിലേക്കും റഫര്‍ ചെയ്യുന്ന പ്രവണത വര്‍ധിക്കു ന്നുവെന്നും നവജാത ശിശു ആശുപത്രി മരിച്ച സ്ഥിതി തുടരാന്‍ പാ ടില്ലെന്ന് യൂത്ത് കോണ്‍ഗ്രസ് ജില്ലാ ജനറല്‍ സെക്രട്ടറി അരുണ്‍കുമാ ര്‍ പാലക്കുറുശ്ശി പറഞ്ഞു.
അട്ടപ്പാടിയിലെ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയുടെ മുഴുവന്‍ പ്രവര്‍ത്തനവും താളം തെറ്റിയിരിക്കുകയാണെന്നും ഇതിനെതിരെ ശക്തമായ സമരത്തിന് നേതൃത്വം നല്‍കുമെന്നും നിയോജക മണ്ഡ ലം പ്രസിഡന്റ് ഗിരീഷ് ഗുപ്ത അറിയിച്ചു.താലൂക്ക് ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റിന് അടുത്തമാസം വിദേശയാത്രയുള്ളതിനാല്‍ തിരക്കുപിടിച്ച് സിസേറിയന്‍ ചെയ്തതാണ് കുട്ടിയുടെ മരണകാര ണ മെന്ന് സംശയിക്കുന്നതായും യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ ആരോ പിച്ചു.
എന്നാല്‍ ഗീതുവിന് ഈ മാസം 27 അല്ലെങ്കില്‍ 30 തിയതികളാണ് പ്ര സവദിവസം കണക്കാക്കിയിരുന്നത്.22നാണ് താലൂക്ക് ആശുപത്രി യില്‍ യുവതിയെ പ്രവേശിപ്പിക്കുന്നത്.രക്തമ്മര്‍ദ്ദവും മഷിയുണ്ടാ വുകയും ചെയ്ത സാഹചര്യത്തിലാണ് 24ന് ശസ്ത്രക്രിയക്ക് വിധേയ മാക്കിയതെന്ന് താലൂക്ക് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. മരണകാര ണം പോസ്റ്റ് മാര്‍ട്ടത്തിലൂടെയെ അറിയാന്‍ കഴിയൂ വെ ന്നും അധികൃ തര്‍ പറഞ്ഞു.