കോട്ടോപ്പാടം: ജീവിത സായാഹ്നത്തില്‍ സഹായത്തിന് ആശ്രയമി ല്ലാതെ സങ്കടപ്പെട്ട് കഴിഞ്ഞ വയോധികനെ പരിപാലിച്ച് ചികിത്സ ക്കയച്ച് ഡിവൈഎഫ്‌ഐ,പാലിയേറ്റീവ് പ്രവര്‍ത്തകര്‍ മാതൃകയാ യി.കോട്ടോപ്പാടം പഞ്ചായത്തിലെ ഒരു വയോധികനാണ് ഇവര്‍ സ ഹായമായത്.
മാസങ്ങളായി ആരോരും തിരിഞ്ഞു നോക്കാനില്ലാതെ ഒറ്റപ്പെട്ട് അ വശനിലയിലായിരുന്നു ഈ വയോധികന്‍.ഇക്കാര്യം അറിഞ്ഞ പത്ത ങ്ങം വാര്‍ഡ് മെമ്പര്‍ ഒ.നാസര്‍ വിവരം ഡിവൈഎഫ്‌ഐ ആര്യമ്പാവ് റോഡ് യൂണിറ്റ് ഭാരവാഹികളെ അറിയിക്കുകയായിരുന്നു.തുടര്‍ന്ന് ഇവര്‍ സ്ഥലത്തെത്തുകയായിരുന്നു.ആശാവര്‍ക്കര്‍മാരും പാലിയേറ്റീ വ് പ്രവര്‍ത്തകരും ഉണ്ടായിരുന്നു.
ഇവരെല്ലാം ചേര്‍ന്ന് വയോധികനെ മുടി വെട്ടി,കുളിപ്പിച്ച് വൃത്തിയാ ക്കി.വയറു നിറച്ച് ഭക്ഷണം നല്‍കി.പുതു വസ്തങ്ങള്‍ അണിയിച്ചു. അ സുഖ ബാധിതനായ ഇദ്ദേഹത്തെ പിന്നീട് ചികിത്സക്കായി ആംബുല ന്‍സില്‍ കയറ്റി പാലക്കാട് ഗവ.മെഡിക്കല്‍ കോളേജ് ആശുപത്രിയി ലേക്ക് അയക്കുകയായിരുന്നു.ഡിവൈഎഫ്‌ഐ ആര്യമ്പാവ് റോഡ് യൂണിറ്റ് സെക്രട്ടറി അനീസ്,ട്രഷറര്‍ കൊച്ചാപ്പി,വാര്‍ഡ് മെമ്പര്‍ ഒ.നാ സര്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു കാരുണ്യപ്രവര്‍ത്തനം.