അഗളി: അട്ടപ്പാടി മേഖലയിലെ വിവിധ വിഷയങ്ങളുമായി ബന്ധ പ്പെട്ട് പൊതു ജനങ്ങള്‍ക്കുള്ള പരാതികള്‍ പരിഹരിക്കുന്നതിന് അട്ട പ്പാടി നോഡല്‍ ഓഫീസര്‍ കൂടിയായ ഒറ്റപ്പാലം സബ് കലക്ടറുടെ നേ തൃത്വത്തില്‍ പൊതുജന പരാതി പരിഹാര അദാലത്ത് സംഘടിപ്പി ക്കുന്നു. നവംബര്‍ 24, 25, 26 തീയതികളില്‍ വിവിധ വകുപ്പുകളിലെ താലൂക്ക് തല ഉദ്യോഗസ്ഥരുടെയും ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപന ജനപ്രതിനിധികളുടെയും സാന്നിദ്ധ്യത്തില്‍ നടത്തുന്ന അ ദാലത്തില്‍ പൊതുജനങ്ങള്‍ക്ക് നേരില്‍ വന്ന് പരാതികള്‍ ബോധി പ്പിക്കാം. പരാതികള്‍ക്ക് പരിഹാരം കാണുന്നത്തിന് അദാലത്തില്‍ നടപടികള്‍ സ്വീകരിക്കും.
അദാലത്ത് നടക്കുന്ന തീയതി, സമയം, വേദി, എന്നിവ ക്രമ ത്തില്‍.
നവംബര്‍ 24 ന് രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് ഒന്ന് വരെ – കോട്ടത്തറ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാള്‍ –
ഷോളയൂര്‍, കോട്ടത്തറ ഭാഗത്തെ പൊതുജനങ്ങളില്‍ നിന്നും പരാതികള്‍ സ്വീകരിക്കും.
നവംബര്‍ 25 ന് രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് ഒന്ന് വരെ –
പുതൂര്‍ ഗ്രാമ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാള്‍ –
പുതൂര്‍, പാടവയല്‍ പ്രദേശത്തെ പൊതുജനങ്ങളില്‍ നിന്ന് പരാതികള്‍ സ്വീകരിക്കും.
നവംബര്‍ 26 ന് രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് ഒന്ന് വരെ –
അഗളി ഇ.എം.എസ് ഹാള്‍
അഗളി, കള്ളമല പ്രദേശത്തെ പൊതുജനങ്ങളില്‍ നിന്ന് പരാതികള്‍ സ്വീകരിക്കും.