കുമരംപുത്തുര്‍: നാലു വര്‍ഷത്തോളമായി ഇഴഞ്ഞു നീങ്ങുന്ന എംഇ എസ് കോളേജ് പയ്യനെടം റോഡ് നവീകരണം വേഗത്തിലാക്കണമെ ന്നാവശ്യപ്പെട്ട് ബഹുജനപ്രക്ഷോഭം ഉള്‍പ്പടെയുള്ള പ്രതിഷേധങ്ങളു മായി നാട്ടുകാര്‍ സമരമുഖത്തേക്ക്.പയ്യനെടം ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തിലാണ് സമരങ്ങള്‍ക്ക് ഒരുങ്ങുന്നത്.
വരുന്ന 21ന് പയ്യനെടം സ്വദേശി റാഫി മൈലംകോട്ടിലിന്റെ നേതൃ ത്വത്തില്‍ അലന്‍ മാത്യു ജോണ്‍,കണ്ണന്‍ കാരാപ്പാടം,രാധാകൃഷ്ണന്‍, മു ഹമ്മദലി വി.പി,സിരാജ് കെ എന്നിവര്‍ നിരാഹാര സമരം നടത്തും. രാവിലെ 8 മുതല്‍ വൈകീട്ട് 6 വരെ എംഇഎസ് കല്ലടി കോളേജ് പരി സരത്താണ് സൂചനാ നിരാഹാര സമരം നടക്കുക.സാഹിത്യകാരന്‍ കെപിഎസ് പയ്യനെടം ഉദ്ഘാടനം ചെയ്യും.സമാപന യോഗം ഫാ. ഡോ.ജോര്‍ജ്ജ് തിരുത്തിപ്പിള്ളില്‍ ഉദ്ഘാടനം ചെയ്യും.പയ്യനെടം സ്‌നേഹ കൂട്ടായ്മ,പയ്യനെടം റെസ്‌ക്യു ടീം,വോയ്‌സ് ഓഫ് വെള്ള പ്പാടം ചാരിറ്റബിള്‍ സൊസൈറ്റി,സ്‌നേഹമുദ്ര പയ്യനെടം എന്നിവര്‍ അഭിവാദ്യങ്ങളര്‍പ്പിക്കും.22നു ജനപ്രതിനിധികള്‍ പൊതുമരാമത്ത് വകുപ്പ് ഓഫീസ് ഉപരോധിക്കും.ഈ സമരങ്ങള്‍ക്കു ശേഷവും പയ്യ നെടം റോഡ് വിഷയത്തില്‍ തീരുമാനമുണ്ടാകാത്ത പക്ഷം ഈ മാസം അവസാനത്തോടെ ബഹുജന പ്രക്ഷോഭം നടത്താനാണ് കൂട്ടായ്മയുടെ നീക്കം.
നാലു വര്‍ഷത്തോളമായി തുടരുന്ന യാത്രാ ദുരിതത്തിന് ഇനിയും അറുതി വരാത്ത സാഹചര്യത്തിലാണ് നാട്ടുകാര്‍ കക്ഷിരാഷ്ട്രീയ ഭേദമന്യേ സമരത്തിനിറങ്ങുന്നത്.കിഫ്ബിയില്‍ ഉള്‍പ്പെടുത്തി പതി നാറര കോടി ചെലവിലാണ് റോഡ് നവീകരിക്കുന്നത്. നിര്‍മാണ ത്തിലെ അശാസ്ത്രീയത തുടക്കത്തിലേ വിവാദമായിരുന്നു. കയറ്റി റക്കങ്ങള്‍ കുറച്ചും വളവുകള്‍ നിവര്‍ത്തിയും വീതി വേണ്ടിടത്ത് കൂട്ടി അഴുക്കുചാല്‍ നിര്‍മിച്ച് നവീകരിക്കുന്നതായിരുന്നു പദ്ധതി .നിര്‍മാണത്തിലെ അശാസ്ത്രീയത നാട്ടുകാര്‍ ചൂണ്ടിക്കാട്ടിയെ ങ്കി ലും യാതൊരു ഫലവുമുണ്ടായില്ല.റോഡ് നിര്‍മാണ വിഷയം ഹൈ ക്കോടതി വരെ എത്തുകയും ചെയ്തിരുന്നു.ഉണ്ടായിരുന്ന റോഡ് പൊ ളിച്ച് കളഞ്ഞ് കാല്‍നട പോലും അസാധ്യമാക്കിയ തരത്തിലാണ് നിലവില്‍ പയ്യനടെ റോഡിന്റെ അവസ്ഥ.