മണ്ണാര്‍ക്കാട്: രേഖകളില്ലാതെ കാറില്‍ കടത്തുകയായിരുന്ന പണം മ ണ്ണാര്‍ക്കാട് പൊലീസ് പിടികൂടി.എംഇഎസ് കോളേജ് പരിസരത്ത് പൊലിസ് നടത്തിയ വാഹനപരിശോധനക്കിടെ തമിഴ്‌നാട് രജിസ് ട്രേഷനിലുള്ള കാറില്‍ നിന്നാണ് 44,82,000 രൂപ പിടികൂടിയത്. തമി ഴ്‌നാട് പഴനി സ്വദേശി ചിന്നദുരെ എന്നയാളുടെ ഉടമസ്ഥതയിലുള്ള താണ് കാര്‍.വാഹനത്തില്‍ അഞ്ച് പേര്‍ ഉണ്ടായിരുന്നതായി പൊലീ സ് അറിയിച്ചു.പണവും കാറും കസ്റ്റഡിയിലെടുത്തു.എസ് ഐ കെ ആര്‍ ജസ്റ്റിന്‍,എഎസ്‌ഐ റജിമോന്‍,സിപിഒമാരായ ഷെഫീക്ക്, കമ റുദ്ദീന്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.