മണ്ണാര്‍ക്കാട്: പാലക്കാട് ജില്ലയില്‍ കുളമ്പുരോഗ പ്രതിരോധ കുത്തി വെപ്പ് നവംബര്‍ 20 വരെ ദീര്‍ഘിപ്പിച്ചതായി ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ അറിയിച്ചു. ഒക്ടോബര്‍ ആറിന് ആരംഭിച്ച കുളമ്പുരോഗ പ്രതിരോധ വാക്സിനേഷനിലൂടെ ജില്ലയില്‍ നിലവില്‍ 140047 കന്നു കാലികളെയാണ് കുത്തി വെച്ചിരിക്കുന്നത്- 79 ശതമാനമാണ് പൂര്‍ത്തിയാക്കിയിക്കുന്നത്. ഇതോടെ സംസ്ഥാന തലത്തില്‍ ശതമാ നടിസ്ഥാനത്തില്‍ ജില്ല രണ്ടാം സ്ഥാനം കൈവരിച്ചിരിക്കുക യാണ്. 80 ശതമാനം വാക്സിനേഷന്‍ പൂര്‍ത്തിയാക്കിയ കോഴിക്കോടാണ് നി ലവില്‍ ഒന്നാം സ്ഥാനക്കാര്‍.

മൃഗസംരക്ഷണ വകുപ്പ് ജീവനക്കാര്‍ വീടുകളില്‍ ചെന്ന് സൗജന്യ മായാണ് വാക്സിന്‍ എടുക്കുന്നത്. ഈ സൗകര്യം ഉപയോഗിക്കാത്ത ക്ഷീരകര്‍ഷകര്‍ക്ക് നോട്ടീസ് നല്‍കുന്നത്. നോട്ടീസ് ലഭിച്ച് മൂന്നു ദിവസത്തിനുള്ളില്‍ കുത്തിവെപ്പ് എടുക്കാത്തവര്‍ക്കെതിരെ നിയ മനടപടികള്‍ സ്വീകരിക്കുമെന്ന് മൃഗസംരക്ഷണ വകുപ്പ് അധികൃത ര്‍ അറിയിച്ചു.

ഗര്‍ഭിണികളായ പശുക്കള്‍, നാലു മാസത്തില്‍ താഴെ പ്രായമുള്ള പ ശുക്കുട്ടികള്‍ എന്നിവയ്ക്ക് വാക്സിന്‍ എടുക്കില്ല. സര്‍ക്കാര്‍ നിര്‍ദേശമ നുസരിച്ച് പിന്നീട് ഇത്തരം കന്നുകാലികള്‍ക്ക് വാക്സിന്‍ എടുക്കും. ക ന്നുകാലികള്‍ക്ക് കുത്തിവെപ്പ് എടുക്കാന്‍ വിമുഖത കാണിക്കുന്നവ ര്‍ക്കെതിരെ കര്‍ശന നിയമ നടപടികള്‍ സ്വീകരിക്കുമെന്ന് മൃഗസം രക്ഷണ വകുപ്പ് അറിയിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!