മണ്ണാര്‍ക്കാട് : കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവുകള്‍ വരുത്തി സ് കൂളുകള്‍ തുറന്ന സാഹചര്യത്തില്‍ വിദ്യാര്‍ത്ഥികളുടെ യാത്രാ ക്ലേ ശം പരിഹരിക്കാന്‍ സ്‌കൂള്‍ ബസ് നിരത്തിലറക്കാന്‍ അധികൃതര്‍ തയ്യാറാവണമെന്ന് എം.എസ്.എഫ് മണ്ണാര്‍ക്കാട് നിയോജക മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.വിദ്യാര്‍ത്ഥികളെ സ്‌കൂളുകളില്‍ എത്തിക്കു ന്നതിന് വേണ്ട യാത്രാ സൗകര്യം ഉറപ്പ് വരുത്തണമെന്ന സ്‌കൂള്‍ തുറ ക്കുന്നതിന് മുന്നെ സര്‍ക്കാര്‍ നല്‍കിയ മാര്‍ഗ്ഗ നിര്‍ദ്ദേശം പല സ്‌കൂളു കളും ഇത് വരെ പാലിച്ചിട്ടില്ല. ഇത് മൂലം അനേകം വിദ്യാര്‍ത്ഥികളാ ണ് സ്‌കൂളിലെത്താന്‍ പ്രയാസപ്പെടുന്നത്.ദൂര ദിക്കുകളില്‍ നിന്ന് സ്വ കാര്യ ബസ്സുകളെ ആശ്രയിച്ച് വേണം സ്‌കൂളിലെത്താന്‍. കോവിഡ് ഭീഷണിയില്‍ സ്വകാര്യ ബസില്‍ കുട്ടികളെ തിക്കി തിരക്കി സ്‌കൂ ളില്‍ വിടാന്‍ രക്ഷിതാക്കള്‍ മടികാണിക്കുകയാണ്. അതോടൊപ്പം അമിതമായ ബസ്സ് ചാര്‍ജും വിദ്യാര്‍ത്ഥികളില്‍ നിന്ന് വാങ്ങുന്നതാ യി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും ഇതിന് പരിഹാരമെന്ന നിലക്ക് സ്‌കൂ ള്‍ ബസ്സുകള്‍ പൂര്‍ണ്ണമായും നിരത്തിലിറക്കാന്‍ സ്‌കൂള്‍ അധികൃതര്‍ തയ്യാറാവണമെന്ന് നിയോജക മണ്ഡലം എം.എസ്.എഫ് പ്രസിഡണ്ട് മനാഫ് കോട്ടോപ്പാടം ജനറല്‍ സെക്രട്ടറി സജീര്‍ ഞെട്ടരക്കടവ് ട്രഷറര്‍ ടി.കെ സഫ്വാന്‍ ആനമൂളി എന്നിവര്‍ ആവശ്യപ്പെട്ടു.