മണ്ണാര്‍ക്കാട്: ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റിനെതിരെ യുഡിഎഫ് അംഗങ്ങള്‍ നല്‍കിയ അവിശ്വാസ പ്രമേയവുമായി ബന്ധപ്പെട്ട് ഈ മാസം 20ന് നടക്കുന്ന ചര്‍ച്ചയില്‍ നിന്നും മുസ്ലിം ലീഗ് അംഗങ്ങള്‍ വി ട്ടു നില്‍ക്കും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റിന്റെ രാജിയുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന തര്‍ക്കങ്ങള്‍ തീര്‍ക്കാന്‍ സംസ്ഥാന ക മ്മിറ്റിയുടെ നേതൃത്വത്തില്‍ മലപ്പുറത്ത് ചേര്‍ന്ന യോഗത്തിലാണ് ഇത് സംബന്ധിച്ച് ധാരണയായത്.
ഡിസംബര്‍ 20ന് പ്രാബല്യത്തില്‍ വരുന്ന തരത്തില്‍ ബ്ലോക്ക് പഞ്ചാ യത്ത് പ്രസിഡന്റ് രാജി കത്ത് അവിശ്വാസ പ്രമേയ ചര്‍ച്ചാ തിയതി ക്ക് മുന്നേ സംസ്ഥാന ജനറല്‍ സെക്രട്ടറിയെ ഏല്‍പ്പിക്കാനും ഉമ്മു സല്‍മയ്ക്ക് വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷ സ്ഥാനം നല്‍കാനും യോഗത്തില്‍ തീരുമാനമായി.അവിശ്വാസ പ്രമേയ ചര്‍ ച്ചയില്‍ കോണ്‍ഗ്രസ് അംഗങ്ങള്‍ പങ്കെടുക്കാതിരിക്കാന്‍ ഡിസിസി യോട് നിര്‍ദേശം നല്‍കുന്നതിന് ആവശ്യപ്പെടാന്‍ ജില്ലാ പ്രസിഡ ന്റിനേയും ജനറല്‍ സെക്രട്ടറിയേയും ചുമതലപ്പെടുത്തി. ബ്ലോ ക്ക്പ ഞ്ചായത്ത് പ്രസിഡന്റും അംഗ ങ്ങളും തമ്മിലുള്ള പ്രശ്‌നങ്ങളെല്ലാം പരിഹരിച്ച് ബ്ലോക്ക് ഭരണം സുഗമമായി മുന്നോട്ട് കൊണ്ട് പോകു ന്നതിന് യുഡിഎഫ് അംഗങ്ങള്‍ ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കുന്ന തിനായും യോഗം തീരുമാനിച്ചു.
മുസ്ലിം ലീഗ് മലപ്പുറം ജില്ലാ ഓഫീസില്‍ ചേര്‍ന്ന യോഗത്തില്‍ സം സ്ഥാന ജനറല്‍ സെക്രട്ടറി പിഎംഎ സലീം,വൈസ് പ്രസിഡന്റ് സി എഎംഎ കരീം,സെക്രട്ടറി അഡ്വ.എന്‍.ഷംസുദ്ദീന്‍,പാലക്കാട് ജില്ലാ പ്രസിഡന്റ് കളത്തില്‍ അബ്ദുള്ള,സീനിയര്‍ വൈസ് പ്രസിഡ ന്റ് എംഎം ഹമീദ്,ജനറല്‍ സെക്രട്ടറി മരയ്ക്കാര്‍ മാരായമംഗലം, ട്രഷ റര്‍ പിഎ തങ്ങള്‍,ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ സി കെ ഉമ്മുസല്‍മ,ബ്ലോക്ക് പഞ്ചായത്ത് സ്റ്റിയറിംങ് കമ്മിറ്റി അംഗങ്ങള്‍ എ്ന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.
മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റിനെതിരെ യുഡിഎഫ് അംഗങ്ങള്‍ നല്‍കിയ അവിശ്വാസ പ്രമേയവുമായി ബന്ധപ്പെട്ട് ഈ മാസം 20ന് നടക്കുന്ന ചര്‍ച്ചയില്‍ നിന്നും മുസ്ലിം ലീഗ് അംഗങ്ങള്‍ വിട്ടു നില്‍ക്കാന്‍ ധാരണ.