തെങ്കര: മഴയും മലവെള്ളപ്പാച്ചിലും നാശം വിതച്ച തെങ്കര പഞ്ചായ ത്തിലെ വിവിധ പ്രദേശങ്ങള്‍ അഡ്വ.എന്‍.ഷംസുദ്ദീന്‍ എംഎല്‍എ സന്ദര്‍ശിച്ചു.വീടിനു കേടുപാടുകള്‍ സംഭവിച്ചവര്‍ക്കും,കൃഷി നശി ച്ചവര്‍ക്കും നഷ്ടപരിഹാരം ലഭ്യമാക്കാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമാ യി ചര്‍ച്ച നടത്തി ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് എം എല്‍എ പറഞ്ഞു.തകര്‍ന്ന റോഡുകള്‍ നന്നാക്കുന്നതിനായി എംഎല്‍ എ ഫണ്ട്ില്‍ നിന്നോ,റീബില്‍ഡ് കേരളയില്‍ നിന്നോ ഫണ്ട് ലഭ്യമാ ക്കാന്‍ ശ്രമിക്കുമെന്നും എംഎല്‍എ പറഞ്ഞു.
മെഴുകുമ്പാറ,ആനമൂളി,കോല്‍പ്പാടം,തത്തേങ്ങേലം എന്നിവടങ്ങളി ലാണ് ജനപ്രതിനിധികളുടേയും റെവന്യു ഉദ്യോഗസ്ഥരുടേയും നേ തൃത്വത്തില്‍ സന്ദര്‍ശനം നടത്തിയത്.കഴിഞ്ഞ ആഴ്ചയില്‍ തുടര്‍ച്ച യായി പെയ്ത കനത്ത മഴയിലും മലവെള്ളപ്പാച്ചിലിലും ഏറെ നാശന ഷ്ടമാണ് തെങ്കര പഞ്ചായത്തിലെ മലയോരപ്രദേശങ്ങള്‍ നേരിട്ടത്. വീടുകള്‍ തകരുകയും നിരവധി വീടുകളിലേക്ക് വെള്ളം കയറി താമസം ദുസ്സഹമാവുകയും ചെയ്തിരുന്നു.നിരവധി കുടുംബങ്ങളെ ബന്ധുവീട്ടിലേക്ക് മാറ്റി പാര്‍പ്പിക്കുകയും ചെയ്തിരുന്നു.പൊട്ടികള്‍ ഗതിമാറിയും കരകവിഞ്ഞുമാണ് വീടുകളിലേക്ക് വെള്ളമെത്തിയ ത്.തത്തേങ്ങലത്ത് ഇരുമ്പുപാലം കുത്തൊഴുക്കില്‍ ഒലിച്ചു പോവുക യും ചെയ്തു.സൈലന്റ് വാലി,അട്ടപ്പാടി മലനിരകളില്‍ കനത്ത മഴ യാണ് തെങ്കര പഞ്ചായത്തിലെ വിവിധ ഭാഗങ്ങളില്‍ കെടുതിക്ക് കാരണമായത്.
മണ്ണാര്‍ക്കാട് താലൂക്ക് ഡെപ്യുട്ടി തഹസില്‍ദാര്‍ വി.ചന്ദ്രബാബു, തെങ്കര വില്ലേജ് ഓഫീസര്‍ സതീശന്‍, ഹരിദാസന്‍ ആറ്റക്കര,റഷീദ് കോല്‍പ്പാടം,ടികെ ഫൈസല്‍,മൊയ്ദീന്‍ മാസ്റ്റര്‍,ജഹീഫ്,നൗഷാദ് ചേലഞ്ചേരി,ടികെ ഹംസക്കുട്ടി,കേശവന്‍ വാക്കട,ഷമീര്‍ പഴേരി, സൈനുദ്ദീന്‍ കൈതച്ചിറ,ഷമീര്‍ മാസ്റ്റര്‍ മണലടി,ഹാരിസ് കോല്‍പ്പാ ടം,പിസി മാനു,ഹാരിസ് വഴിപ്പറമ്പില്‍,ഹാരിസ് തത്തേങ്ങേലം എന്നിവര്‍ സംബന്ധിച്ചു.