കോട്ടോപ്പാടം: കോവിഡാനന്തരം ഒന്നര വര്‍ഷത്തിന് ശേഷം നവം ബര്‍ ഒന്നിന് സ്‌കൂളുകള്‍ തുറക്കുമ്പോള്‍ കുട്ടികളെ വരവേല്‍ക്കാന്‍ പ്രവേശനോത്സവത്തിനൊരുങ്ങി കോട്ടോപ്പാടം കെ.എ.എച്ച് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍.സ്‌കൂള്‍ മാനേജ്‌മെന്റ്,സ്റ്റാഫ് കൗണ്‍സില്‍, തൊഴിലുറപ്പ് തൊഴിലാളികള്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ ‘കളിമുറ്റമൊരുക്കാം ‘ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സ്‌കൂള്‍ പരി സരവും ക്ലാസ് മുറികളും ഐ.ടി ലാബ്, ലൈബ്രറി,ശാസ്ത്ര ലാബ്, പഠനോപകരണങ്ങള്‍,പാചകശാല,ശുദ്ധജല ടാങ്ക് തുടങ്ങിയവ ശുചീ കരിച്ച് വിദ്യാലയാന്തരീക്ഷം പ്രവര്‍ത്തന സജ്ജമാക്കുന്നതിനും ആകര്‍ഷണീയമാക്കുന്നതിനുമുള്ള പ്രവൃത്തികള്‍ പൂര്‍ത്തിയായി.

സര്‍ക്കാര്‍ മാര്‍ഗരേഖ വിശദീകരിക്കുന്നതിനായി ക്ലാസ് തലത്തില്‍ രക്ഷാകര്‍തൃ സംഗമങ്ങളും നടത്തി.ആരോഗ്യ പ്രവര്‍ത്തകരുടെ സേവനം ഉറപ്പാക്കുന്നതോടൊപ്പം സാനിറ്റൈസര്‍,തെര്‍മല്‍ സ്‌കാന ര്‍,ഓക്‌സി മീറ്റര്‍, രോഗലക്ഷണങ്ങളുള്ളവരെ നിരീക്ഷിക്കുന്നതിനാ യി സിക്ക് റൂം ക്രമീകരണങ്ങളും ഒരുക്കും. വിവിധ സന്നദ്ധ സംഘ ടനകളുടെ നേതൃത്വത്തില്‍ ദിനേന അണുനശീകരണം നടത്തുന്ന തിനും തീരുമാനമായി.ഒന്നിന് രാവിലെ 10 ന് കോവിഡ് മാനദണ്ഡ ങ്ങള്‍ പാലിച്ച് സ്‌കൂള്‍ കവാടത്തില്‍ തദ്ദേശസ്ഥാപന പ്രതിനിധിക ളുടെയും പി.ടി.എയുടെയും നേതൃത്വത്തില്‍ കുട്ടികളെ വരവേല്‍ ക്കും.

മുന്നൊരുക്കങ്ങളുടെ അവലോകന യോഗത്തില്‍ പി.ടി.എ പ്രസിഡ ണ്ട് കെ.നാസര്‍ ഫൈസി അധ്യക്ഷനായി. ഗ്രാമപഞ്ചായത്തംഗങ്ങളാ യ കെ.ടി. അബ്ദുള്ള,നാസര്‍ ഓങ്ങല്ലൂര്‍,പ്രധാനാധ്യാപിക എ.രമണി, ജെ.എച്ച്.ഐമാരായ പി.വിനോദ്, ടി.അബീബത്ത്,മാനേജര്‍ റഷീദ് കല്ലടി, സീനിയര്‍ എച്ച്.എസ്.എസ്.ടി എം.പി. സാദിഖ്,വിവിധ സാ മൂഹ്യ സന്നദ്ധ സംഘടനാ പ്രതിനിധികളായ സലീം അക്കര,കെ. അബ്ദുല്‍ഷുക്കൂര്‍,എം.എ.സലാം,എ.കെ.മുനീര്‍,ആര്‍.എം.ലത്തീഫ്,സി.കുഞ്ഞിമൊയ്തു,സുനില്‍,ഉമ്മര്‍ ഒറ്റകത്ത്,സ്റ്റാഫ് സെക്രട്ടറി പി.ശ്യാമപ്രസാദ്,സീനിയര്‍ അസിസ്റ്റന്റ് ഹമീദ് കൊമ്പത്ത്,പി.ടി.എ ഭാരവാഹികളായ വി.പി. സലാഹുദ്ദീന്‍, എം.യു.ജാബിറ, പി.എം.കെ. തങ്ങള്‍,കെ.സാജിദ് ബാവ, പി.നിര്‍മ്മല എന്നിവര്‍ സംസാരിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!