അഗളി: അട്ടപ്പാടിയില്‍ കമ്പിവേലിയില്‍ തുമ്പിക്കൈ കുടുങ്ങി പ്ര യാസത്തിലായ കാട്ടാന കുട്ടിയെ മണിക്കൂറുകളുടെ പരിശ്രമത്തി നൊടുവില്‍ രക്ഷിച്ച് അഗളി ആര്‍ആര്‍ടി കാട്ടിലേക്ക് കയറ്റി വിട്ടു. ചിണ്ടക്കിയില്‍ കോ ഓപ്പറേറ്റീവ് ഫാമിംഗ് സൊസൈറ്റിയുടെ കാപ്പി ത്തോട്ടത്തിലെ കമ്പിവേലിയിലാണ് തുമ്പിക്കൈ കുടുങ്ങിയ നില യില്‍ നാട്ടുകാര്‍ കണ്ടത്.ഉടന്‍ വനംവകുപ്പിനെ വിവരം അറിയിക്കു കയായിരുന്നു.

രാവിലെ പത്ത് മണിയോടെ സ്ഥലത്തെത്തിയ അഗളി ആര്‍ആര്‍ടി കുട്ടിയാനയെ രക്ഷിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു.അക്രമാസക്ത യായി തള്ളയാന നില്‍ക്കുന്നതിനാല്‍ രക്ഷാശ്രമങ്ങള്‍ ആര്‍ആര്‍ടി ക്ക് വലിയ വെല്ലുവിളി തീര്‍ത്തു.ആനയെ ഓടിക്കുന്നതിന് വൈദ ഗദ്ധ്യമുള്ള സംഘത്തിലുണ്ടായിരുന്നവര്‍ പടക്കമെറിഞ്ഞും മറ്റും തള്ളയാനയെ ഭവാനിപ്പുഴ കടത്തിയാണ് കുട്ടിയാനയുടെ തുമ്പി ക്കൈ കമ്പിവേലിയില്‍ നിന്നും പുറത്തെടുക്കാന്‍ ശ്രമം ആരംഭിച്ച ത്.കുട്ടിയാനയുടെ കാലുകള്‍ കയറു കൊണ്ട് ബന്ധിച്ച ശേഷമാണ് കമ്പി മുറിച്ച് തുമ്പിക്കൈ വേലിയില്‍ നിന്നും വേര്‍പെടുത്തി കയറഴിച്ച് കുട്ടിയാനയെ മോചിപ്പിക്കുകയായിരുന്നു.ആനയ്ക്ക് മറ്റു കുഴപ്പങ്ങളൊന്നുമില്ലെന്ന് ആര്‍ആര്‍ടി അറിയിച്ചു.

സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ സുനില്‍ ഫിലിപ്പിന്റെ നേതൃത്വത്തി ലുള്ള സംഘമാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തിയത്.ഇതിനിടെ മുക്കാലി ചിണ്ടക്കി റോഡില്‍ ഗതാഗതവും നിയന്ത്രിച്ചിരുന്നു. കഴി ഞ്ഞ ദിവസമാണ് ആനക്കൂട്ട്ം ചിണ്ടക്കിയിലെത്തിയതെന്ന് കരുതു ന്നു.കാപ്പിത്തോട്ടത്തിലേക്ക് ഇറങ്ങുന്നതിനിടെ അപകടത്തില്‍പ്പെ ട്ടതാകാമെന്നാണ് നിഗമനം.
