അഗളി: സമഗ്ര ആദിവാസി വികസന പദ്ധതി കുടുംബശ്രീ മിഷന്‍ ബാലവിഭവ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ സ്‌കൂള്‍ തുറക്കുന്ന തിനോടനുബന്ധിച്ച് കുട്ടികള്‍ക്കായി ‘നമ്മ ഉസ്‌കൂള്ക്ക് ‘ മാനസി കാരോഗ്യ ക്യാമ്പയിന്‍ ഒക്ടോബര്‍ 25 മുതല്‍ ആരംഭിക്കുന്നു. ഓണ്‍ ലൈന്‍ പഠനത്തിന് ശേഷം കുട്ടികള്‍ക്കുണ്ടാകുന്ന മാനസിക സംഘ ര്‍ഷം കുറയ്ക്കാനും പഠനത്തിലെ കൊഴിഞ്ഞു പോക്ക് തടയുകയു മാണ് ലക്ഷ്യം.
ബാലവിഭവ കേന്ദ്രത്തിന്റെ കീഴിലുള്ള 92 ബ്രിഡ്ജ് കോഴ്സ് സെന്ററു കളും 2460 കുട്ടികളും ഇതിന്റെ ഭാഗമാകും. സംസ്ഥാന സര്‍ക്കാര്‍ പുറത്തിറക്കിയ മാര്‍ഗനിര്‍ദേശങ്ങള്‍ കുട്ടികളുമായി പങ്കുവെ യ്ക്കും. പരിപാടിയില്‍ ജനപ്രതിനിധികള്‍, ഊരുമുപ്പന്‍ മാര്‍, പഞ്ചാ യത്ത്, ഊര് സമിതി ഭാരവാഹികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
ക്യാമ്പയിനിന് മുന്നോടിയായി അഗളി മിനി സിവില്‍ സ്റ്റേഷന്‍ യുവ ജന കേന്ദ്രത്തില്‍ നടന്ന ആര്‍.പിമാര്‍ക്കുള്ള പ്രത്യേക പരിശീ ലനം കുടുംബശ്രീ ഷോളയൂര്‍ പഞ്ചായത്ത് സമിതി പ്രസിഡന്റ് ദീപ മുരു കന്‍ ഉദ്ഘാടനം ചെയ്തു. പ്രോജക്ട് മാനേജര്‍ കെ പി കരുണാകരന്‍ അധ്യക്ഷനായി. സുധീഷ് മരുതളം, ബിനില്‍ സംസാരിച്ചു.