മണ്ണാര്‍ക്കാട്: പാലക്കാട് ജില്ലാ ഭാഗ്യക്കുറി ഓഫീസറുടെ നേതൃത്വ ത്തില്‍ അനധികൃത ലോട്ടറി വില്‍പ്പന തടയാന്‍ ജില്ലയിലെ വിവിധ ഭാഗ്യക്കുറി സ്ഥാപനങ്ങളില്‍ മിന്നല്‍ പരിശോധന നടത്തി. ഭാഗ്യ ക്കുറിയുടെ അവസാന നാലക്കങ്ങള്‍ ഒരേപോലെ വരുന്ന പന്ത്രണ്ടില ധികം സീരീസ് ഭാഗ്യക്കുറികള്‍ വില്‍പ്പന നടത്തരുതെന്ന് ഉത്തരവു ണ്ട്. ചിലയിടങ്ങളില്‍ ഭാഗ്യക്കുറി ചട്ടങ്ങള്‍ക്ക് വിരുദ്ധമായി ഇത്തര ത്തിലുള്ള എഴുത്തു ഭാഗ്യക്കുറിയും വ്യാപകമായി നടക്കുന്നുണ്ടെന്ന സംശയത്തിലാണ് പരിശോധന നടത്തിയത്. വരും ദിവസങ്ങളില്‍ പോലീസ് സഹായത്തോടെ പരിശോധന തുടരുമെന്നും അനധികൃ ത ഭാഗ്യക്കുറി വില്‍പ്പന ശ്രദ്ധയില്‍പ്പെട്ടാല്‍ ഏജന്‍സി റദ്ദാക്കല്‍ ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കുമെന്നും ജില്ലാ ഭാഗ്യക്കുറി ഓഫീസര്‍ കെ.എസ് ഷാഹിത അറിയിച്ചു. അസിസ്റ്റന്റ് ജില്ലാ ഭാഗ്യക്കുറി ഓഫീസര്‍ സിനി പി. ഇലഞ്ഞിക്കല്‍, ജൂനിയര്‍ സൂപ്രണ്ട് പി എസ് ശ്രീധരന്‍, സീനിയര്‍ ക്ലര്‍ക്ക് എസ് പ്രവീണ്‍ എന്നിവരാണ് പരിശോധന സംഘത്തിലെ മറ്റ് അംഗങ്ങള്‍. അനധികൃത ഭാഗ്യക്കു റി വില്‍പ്പനയുമായി ബന്ധപ്പെട്ട പരാതികള്‍ 18004258474 ടോള്‍ഫ്രീ നമ്പറിലോ www.statelottery.kerala.gov.in ലോ അറിയിക്കാം.