ജില്ലയില്‍ മഴ വേളകളില്‍ അപകടങ്ങള്‍ ഒഴിവാക്കുന്നതിനായി ജി ല്ലാ അഗ്‌നിശമനസേനാ വിഭാഗം മുന്നൊരുക്കങ്ങള്‍ ശക്തമാക്കി. അ ഗ്‌നിശമനസേനക്ക് കീഴില്‍ പ്രാദേശിക അടിസ്ഥാനത്തില്‍ പ്രവര്‍ ത്തിക്കുന്ന സിവില്‍ ഡിഫന്‍സ് വളണ്ടിയേഴ്‌സ് വെള്ളപ്പൊക്ക സാ ധ്യതയുള്ള പ്രദേശങ്ങളില്‍ നേരിട്ടെത്തി മുന്നറിയിപ്പു നല്‍കുന്നുണ്ട്. കൂടാതെ മുന്‍ വര്‍ഷങ്ങളില്‍ പ്രളയം ഉണ്ടായ പ്രദേശങ്ങള്‍ സന്ദര്‍ശി ച്ച് പ്രദേശവാസികള്‍ക്ക് ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടു ണ്ട്. മറ്റ് ജില്ലകളെ അപേക്ഷിച്ച് പാലക്കാട് അപകടങ്ങള്‍ കുറവാണെ ന്നും പ്രതിസന്ധികളെ നേരിടാന്‍ സജ്ജമാണെന്നും അഗ്‌നിശമന സേന ജില്ലാ മേധാവി വികെ ഋത്വീജ് അറിയിച്ചു.
അടിയന്തര സാഹചര്യമുണ്ടായാല്‍ ഫയര്‍ ഫോഴ്‌സിന്റെ ജില്ലാ കണ്‍ട്രോള്‍ റൂമിലോ 0491 2505701, 101 എന്നീ നമ്പറുകളിലോ ഉടനെ ബന്ധപ്പെടുക.
വെള്ളപ്പൊക്ക ഭീഷണി: പൊതുജനങ്ങള്‍ പാലിക്കേണ്ട നിര്‍ദ്ദേ ശങ്ങള്‍
- വെള്ളപ്പൊക്കം ബാധിച്ച സ്ഥലത്തേക്ക് വാഹനങ്ങള്‍ ഡ്രൈവ് ചെയ്തു പോകുന്നത് ഒഴിവാക്കണം.
- വെള്ളക്കെട്ടിലൂടെ നടന്നു പോകുന്നത് പരമാവധി ഒഴിവാക്കുക. അത്യാവശ്യ സാഹചര്യമാണെങ്കില്‍ നീളമുള്ള കമ്പോ വടിയോ കയ്യില്‍ വെച്ച് വെള്ളത്തിന്റെ ആഴം ഉറപ്പാക്കിയ ശേഷം മാത്രം മുന്നോട്ടു നീങ്ങുക.
- വെള്ളപ്പൊക്കം ബാധിച്ച സ്ഥലങ്ങളിലെ വൈദ്യുതി മെയിന്‍ കണക്ഷന്‍, ഗ്യാസ് കണക്ഷന്‍ ഓഫാക്കുക.
- ഇലക്ട്രിക് ഷോക്ക്, മൂര്‍ച്ചയുള്ള വസ്തുക്കള്‍, വിഷജന്തുക്കള്‍ എന്നീ അപകട സാധ്യതകള്‍ ഉള്ളതിനാല്‍ വെള്ളക്കെട്ടിലൂടെ നടക്കുന്നത് പരമാവധി ഒഴിവാക്കണം.
- മഴ കഴിയുന്നത് വരെ എങ്കിലും തുടര്‍ച്ചയായി വെള്ളപ്പൊക്കം ഉണ്ടാകാന്‍ സാധ്യതയുള്ള സ്ഥലങ്ങളില്‍ നിന്ന് ഒഴിഞ്ഞുപോവുകയും ഉയര്‍ന്ന പ്രദേശങ്ങളില്‍ മാറി താമസിക്കുകയും ചെയ്യണം.
- വെള്ളക്കെട്ടില്‍ ഇറങ്ങാനും കളിക്കാനും കുട്ടികളെ ഒരു കാരണവശാലും അനുവദിക്കരുത്.
- കേടായ ഇലക്ട്രിക്കല്‍ ഉപകരണങ്ങള്‍ ഉപയോഗിക്കരുത്.
- എമര്‍ജന്‍സി കിറ്റ്, ഫസ്റ്റ് എയ്ഡ് ബോക്‌സ് കരുതുക.
- വീടുകളിലെ ഫര്‍ണിച്ചര്‍, ഉപകരണങ്ങള്‍, മറ്റു വിലപിടിപ്പുള്ള വസ്തുക്കള്‍ എന്നിവ പരമാവധി ഉയര്‍ത്തി വയ്ക്കാന്‍ ശ്രമിക്കുക.
- രാത്രികാലങ്ങളില്‍ ജലാശയങ്ങളില്‍ മീന്‍ പിടിക്കുന്നതും കുളിക്കുന്നതും കര്‍ശനമായി ഒഴിവാക്കണം.
- അപകട സാധ്യതയുള്ള ഡാമുകളിലും ജലാശയങ്ങളിലും മഴ കഴിയുന്നതുവരെ ഇറങ്ങരുത്.
- ഉപയോഗ ശൂന്യമായ ക്വാറികള്‍, കുളങ്ങള്‍, കിണറുകള്‍, മറ്റ് ജലാശയങ്ങള്‍ എന്നിവിടങ്ങള്‍ കമ്പി വേലിയോ മറ്റോ കെട്ടി അടച്ച് ഇടണം.
- അപകട സാധ്യതയുള്ള ജലാശയങ്ങളില്‍ മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിക്കണം.
- ജലാശയങ്ങളുടെയും പാലങ്ങളുടെയും അരികില്‍ നിന്ന് സെല്‍ഫി എടുക്കുന്നത് ഒഴിവാക്കണം.
- വിനോദയാത്ര, സാഹസിക യാത്ര, പൂര്‍ണമായും ഒഴിവാക്കണം. മണ്ണിടിച്ചില്‍ ഭീഷണി: പാലിക്കേണ്ട നിര്‍ദ്ദേശങ്ങള്‍
- മുന്‍കാലങ്ങളില്‍ ഉരുള്‍പൊട്ടല്‍ ഭീഷണി ഉണ്ടായ സ്ഥലങ്ങളില്‍ നിന്നും മാറി താമസിക്കുക. ഉരുള്‍പൊട്ടല്‍ ലക്ഷണം ഉണ്ടായാല്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ, പോലീസ് എന്നിവരെ അറിയിക്കുക.
- ഉരുള്‍പൊട്ടല്‍ മേഖല, കുത്തനെയുള്ള ചെരിവുകള്‍, കുന്നുകളില്‍ നിന്നും വെള്ളം ഒഴുകി വരുന്ന ചാലുകള്‍ എന്നിവിടങ്ങളില്‍ നിന്നും മാറി താമസിക്കുക.
മറ്റ് നിര്‍ദ്ദേശങ്ങള്‍
- നദികളിലും തോടുകളിലും ജലവിതാനം ഉയരാന്‍ സാധ്യതയുള്ളതിനാല്‍ തീരങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണം.
- അപകട സാധ്യതയുള്ള പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ സര്‍ക്കാരിന്റെ മുന്നറിയിപ്പുകള്‍ ശ്രദ്ധിക്കുകയും എമര്‍ജന്‍സി കിറ്റ് തയ്യാറാക്കി ഷെല്‍ട്ടറുകളിലേക്ക് മാറുന്നതിന് തയ്യാറാവുകയും ചെയ്യണം.
- അപകടകരമായ വൃക്ഷങ്ങളും ശിഖരങ്ങളും വീടിന് മുകളിലേക്ക് വളര്‍ന്നു നില്‍ക്കുന്നുവെങ്കില്‍ താമസക്കാര്‍ ജാഗ്രതയോടെ ഇരിക്കണം.
ജില്ലയിലെ ഫയർ സ്റ്റേഷനുകളുടെ ഫോൺ നമ്പറുകൾ
കഞ്ചിക്കോട്- 0491 2569701
കോങ്ങാട്- 0491-22847101
ഷൊർണൂർ- 0466- 2222701
പട്ടാമ്പി- 0466 -2955101
മണ്ണാർക്കാട് -0492 – 4230303
ആലത്തൂർ- 0492 – 2223150
വടക്കഞ്ചേരി-0492 – 2256101
ചിറ്റൂർ – 0492 3222499
കൊല്ലങ്കോട് – 04923 262101