അലനല്ലൂര്‍: എടത്തനാട്ടുകര പാലിയേറ്റിവ് കെയര്‍ ക്ലിനിക്ക് വിദ്യാ ര്‍ത്ഥി വിഭാഗമായ സ്റ്റുഡന്‍സ് ഇനിഷ്യേറ്റീവ് ഇന്‍ പാലിയേറ്റീവും ബ്ലഡ് ഡൊണേഴ്‌സ് കേരള പെരിന്തല്‍മണ്ണ താലൂക്ക് കമ്മിറ്റിയും സംയുക്തമായി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.
യുവാക്കളിലും വിദ്യാര്‍ത്ഥികളിലും രക്തദാനത്തിന്റെ പ്രാധാന്യ വും മഹത്വവും ബോധ്യപ്പെടുത്തുക, രക്തദാനം ചെയ്യുന്നതിന്റെ ഭയവും ആശങ്കയും ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടു കൂടിയാണ് ക്യാമ്പ് സംഘടിപ്പിച്ചത്. എടത്തനാട്ടുകരയിലെ രാഷ്ട്രീയ സാമൂഹി ക സാംസ്‌കാരിക രംഗങ്ങളിലെ നിരവധി ആളുകള്‍ രക്തം ദാനം ചെയ്തു.പാലിയേറ്റിവ് ക്ലിനിക്കില്‍ രാവിലെ ഒമ്പതിന് തുടങ്ങിയ ക്യാ മ്പില്‍ നൂറില്‍ പരം ആളുകള്‍ പങ്കെടുത്തു.
ജില്ല പഞ്ചായത്ത് മെമ്പര്‍ മെഹര്‍ബാന്‍ ടീച്ചര്‍ ഉദ്ഘാടനം ചെയ്തു. എട ത്തനാട്ടുകര പാലിയേറ്റിവ് കെയര്‍ ക്ലിനിക്ക് ചെയര്‍മാന്‍ റഷീദ് ചതു രാല അധ്യക്ഷനായി.ബ്ലഡ് ഡോണേര്‍സ് കേരളയുടെ ഭാരവാഹിക ളായ ഷെഫീഖ് അമ്മിണിക്കാട്, കൃഷ്ണകുമാര്‍ എം, പാലിയേറ്റിവ് ക്ലി നിക്ക് ഭാരവാഹികളായ അലി എം, റഹീസ് എടത്തനാട്ടുകര,നജീബ് ടി.കെ, മഹേഷ് എം, പത്മജന്‍ എം, റിഷാദ് എന്നിവര്‍ സംബന്ധിച്ചു. ക്ലിനിക്ക് സെക്രട്ടറി മുഹമ്മദ് സക്കീര്‍ സ്വാഗതവും എസ്.ഐ പി കോ-ഒഡിനേറ്റര്‍ മുഹമ്മദ് സലീം.എ നന്ദിയും പറഞ്ഞു.