അഗളി: മനോജ് പാലോടന്‍ സംവിധാനം ചെയ്യുന്ന സിഗ്‌നേച്ചര്‍ എന്ന സിനിമയുടെ ചിത്രീകരണം അട്ടപ്പാടിയില്‍ തുടങ്ങി.സാന്‍ജോസ് ക്രിയേഷന്‍സിന്റെ ബാനറില്‍ ലിബിന്‍ പോള്‍ അക്കര, അരുണ്‍ വ ര്‍ഗീസ് തട്ടില്‍, ജെസി ജോര്‍ജ്ജ് എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും നിര്‍വഹിച്ചിരിക്കുന്ന ത് സി എം ഐ വൈദികനായ ഫാദര്‍ ബാബു തട്ടിലാണ്.

അട്ടപ്പാടിയിലെ ആദിവാസികള്‍ അനുഭവിക്കുന്ന ചൂഷണങ്ങളും അതിനെതിരെയുള്ള പോരാട്ടവുമാണ് ചിത്രത്തിന്റെ ഇതിവൃത്തം. ആക്ഷനും പ്രതികാരത്തിനും പ്രാധാന്യം നല്‍കി ഒരുക്കുന്ന ഈ ത്രി ല്ലര്‍ ചിത്രത്തിലെ നായകന്‍ കാര്‍ത്തിക് രാകൃഷ്ണനാണ്.ഇദ്ദേഹം ‘ഷി ബു’, ‘ബന്നാര്‍ഘട്ട’ എന്നീ സിനിമകളില്‍ മുഖ്യകഥാപാത്രത്തെ അവ തരിപ്പിച്ചിട്ടുണ്ട്.നായിക ആല്‍ഫി പഞ്ഞിക്കാരനുമാണ് (ശിക്കാരി ശംഭു ഫെയിം ). അട്ടപ്പാടിയിലെ ജീപ്പ് ഡ്രൈവറായ മരുത് മുത്തു എ ന്ന കഥാപാത്രത്തെയാണ് കാര്‍ത്തിക് രാമകൃഷ്ണന്‍ അവതരിപ്പിക്കു ന്നത്. ടിനി ടോം, ബാലചന്ദ്രന്‍ ചുള്ളിക്കാട്, ചെമ്പില്‍ അശോകന്‍, ഷാജു ശ്രീധര്‍, അഖില, നിഖില്‍ തുടങ്ങിയ മലയാളത്തിലെ പ്രമുഖ താരങ്ങള്‍ക്കൊപ്പം അട്ടപ്പാടിയിലെ കട്ടേക്കാട് ഊരിലെ മൂപ്പനായ തങ്കരാജ് മാസ്റ്ററും മറ്റു ഗോത്ര നിവാസികളും ഈ ചിത്രത്തില്‍ അഭിനയിക്കുന്നു. ‘അയ്യപ്പനും കോശിയും’ എന്ന സിനിമയിലൂടെ ശ്രദ്ധേയയായ നഞ്ചിയമ്മയും ഒരു പ്രധാന വേഷം ചെയ്യുന്നുണ്ട്.

എസ് ലോവല്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്ന ഈ സിനിമയിലെ പ്രധാന ആകര്‍ഷണം അട്ടപ്പാടിയുടെ പ്രകൃതി മനോഹാരിത ആയി രിക്കും. പ്രകൃതിയെ ഉള്‍കൊണ്ട് ജീവിക്കുന്ന മനുഷ്യരുടെ കഥ പറ യുന്ന സിനിമ ആയതിനാലാണ് സിഗ്‌നേച്ചര്‍ എന്ന പേര് സിനിമ യ്ക്കായി തെരഞ്ഞെടുത്തതെന്ന് സംവിധായകന്‍ മനോജ് പാലോടന്‍ പറഞ്ഞു.

കാട് വിട്ടിറങ്ങി അട്ടപ്പാടിയെ വിറപ്പിച്ചുകൊണ്ടിരിക്കുന്ന ഒരു ഒറ്റയാന്‍ ഈ സിനിമയിലെ മുഖ്യ ആകര്‍ഷണങ്ങളില്‍ ഒന്നാണ്. പ്രോജക്ട് ഡിസൈനര്‍ – നോബിള്‍ ജേക്കബ്, ക്രിയേറ്റീവ് ഡയറക്ടര്‍ – നിസാര്‍ മുഹമ്മദ്, എഡിറ്റിങ് – സിയാന്‍ ശ്രീകാന്ത്, മേക്കപ്പ് – പ്രദീപ് രംഗന്‍, ആര്‍ട്ട് ഡയറക്ടര്‍ – അജയ് അമ്പലത്തറ, കോസ്റ്റ്യൂം ഡിസൈനര്‍ – സുജിത്ത് മട്ടന്നൂര്‍, സ്റ്റില്‍സ് – അജി മസ്‌കറ്റ്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ – പ്രവീണ്‍ ഉണ്ണി, അസോസിയേറ്റ് ഡയറക്ടര്‍ – വിനു വി ദേവന്‍, അസോസിയേറ്റ് ക്യാമറ മാന്‍ – ശ്യാം അമ്പാടി, ഡിസൈനിങ്ങ് – ആന്റണി സ്റ്റീഫന്‍ എന്നിവര്‍ ഇതിന്റെ അണിയറ പ്രവര്‍ത്തകരാണ്.ഈ ചിത്രത്തിന്റെ വാര്‍ത്താപ്രചരണം നിര്‍വഹിക്കുന്നത് എസ് ദിനേശ് ആണ്.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!