തച്ചനാട്ടുകര: ഹയര്‍ സെക്കന്ററിയില്‍ അറബിക് അധ്യാപക തസ്തി ക അനുവദിക്കുന്നതിന് നേരത്തെ ഉണ്ടായിരുന്ന പത്ത് കുട്ടികള്‍ വേ ണമെന്നത് മാറ്റി ഇരുപത്തിഅഞ്ച് കുട്ടികള്‍ വേണമെന്ന നിലവിലെ സര്‍ക്കുലര്‍ സര്‍ക്കാര്‍ ഉടന്‍ പിന്‍വലിക്കണമെന്ന് കേരള അറബിക് ടീച്ചേഴ്‌സ് ഫെഡറേഷന്‍ (കെ.എ.ടി.എഫ്) ബഹുസ്വരത രാഷ്ട്രനന്‍മ ക്ക് എന്ന പ്രമേയത്തില്‍ നാട്ടുകല്‍ അണ്ണാന്‍തൊടി സി എച്ച് മുഹമ്മ ദ്‌കോയ സ്മാരക ഹാളില്‍ നടന്ന മണ്ണാര്‍ക്കാട് ഉപജില്ല സമ്മേളനം ആ വശ്യപ്പെട്ടു.

സംസ്ഥാനജനറല്‍ സെക്രട്ടറി ടി.പി അബ്ദുല്‍ഹഖ് മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു.തച്ചനാട്ടുകര ഗ്രാമപഞ്ചായത്ത് മുന്‍പ്രസിഡന്റ് സി.പി അല വിമാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. ഡോ. സരിന്‍ മുഖ്യാതിഥിയായിരു ന്നു.സപ്ലിമെന്റ് പ്രകാശനം തച്ചനാട്ടുകര ഗ്രാമപഞ്ചായത്ത് പ്രസി ഡന്റ് കെ.പി.എം സലീം നിര്‍വ്വഹിച്ചു. കെ.എ.ടി.എഫ് മലപ്പുറം റവ ന്യൂജില്ലാപ്രസിഡന്റ് സി.പി മുഹമ്മദ്കുട്ടി പ്രമേയപ്രഭാഷണം നട ത്തി.മുസ്‌ലിം ലീഗ് ജില്ലാസെക്രട്ടറി എം.എസ് അലവി, മണ്ഡലം പ്രസിഡന്റ് ടി.എ സലാം മാസ്റ്റര്‍, ഇ.കെ മൊയ്തുപ്പു ഹാജി, വിവിധ അധ്യാപക സംഘടന നേതാക്കളായ ഹമീദ് കൊമ്പത്ത്,എം. കൃഷ്ണ ദാസ് , യു.കെ ബഷീര്‍ , സി. ഹനീഫ എന്നിവര്‍ സംസരിച്ചു.

തുടര്‍ന്ന് നടന്ന വനിതാസമ്മേളനം മണ്ണാര്‍ക്കാട് ബ്‌ളോക്ക് പഞ്ചാ യത്ത് വികസനസ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍ കെ.പി ബുഷറ ഉദ്ഘാടനം ചെയ്തു.വനിതാവിംഗ് ചെയര്‍പേഴ്‌സണ്‍ കെ.ടി സക്കീന അധ്യക്ഷത വഹിച്ചു.തങ്കം മഞ്ചാടിക്കല്‍, ബീനമുരളി, ആറ്റബീവി, ടി.ആമിന എന്നിവര്‍ സംമ്പന്ധിച്ചു.ഇബ്തിദ രിസാല ദസ്തൂര്‍ ഇന്‍തി ഖാബ് ഇന്‍സിറാഫ് സെഷനുകളില്‍ ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ പി. ഷാനവാസ്, തച്ചനാട്ടുകര ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സി.പി സുബൈര്‍, പി. മന്‍സൂര്‍ അലി, ഇ.എം നവാസ്, എം.സി രമേശ്, കെ. പി ഇല്ല്യാസ്, കോട്ടോപ്പാടം ഗ്രാമപഞ്ചായത്ത് അംഗങ്ങളായ കിള യില്‍ ഹംസ, ഒ. ഇര്‍ഷാദ് തുടങ്ങിയവര്‍ സംബന്ധിച്ചു.

സമാപന സമ്മേളനം കെഎടിഎഫ് റവന്യൂ ജില്ലാ ജനറല്‍സെക്രട്ടറി എം.ടി.എ നാസര്‍ മോളൂര്‍ ഉദ്ഘാടനം ചെയ്തു.സബ്ജില്ല പ്രസിഡന്റ് അലിആര്യമ്പാവ് അധ്യക്ഷത വഹിച്ചു. റവന്യൂജില്ലാപ്രസിഡന്റ് ഹംസ അന്‍സാരി, വിദ്യാഭ്യാസ ജില്ലാപ്രസിഡന്റ് അബ്ദുളള സ്വലാ ഹി, സെക്രട്ടറി കരീംമുട്ടുപാറ, ഹസൈനാര്‍ ഇ.കെ സമദ്, അസ്ഖര്‍, മുനീര്‍ താളിയില്‍, പി.സഫീര്‍, ടി.ഷറഫുദ്ദീന്‍, നൗഷാദ് പുത്തന്‍ കോട്, പി. ഹാരിസ് എന്നിവര്‍ സംബന്ധിച്ചു. സെക്രട്ടറി മുഹമ്മദാലി കല്‍ക്കണ്ടി സ്വാഗതവും നസീര്‍ ബാബു നന്ദിയും പറഞ്ഞു.

പുതിയ ഭാരവാഹികളായി എം. മുഹമ്മദാലി (പ്രസി), വി.പി ഹംസ ക്കുട്ടി പയ്യനെടം (ജന. സെക്രട്ടറി)പി അബ്ദുനാസര്‍ (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!